കൊല്ലം, കുണ്ടറ മണ്ഡലങ്ങളില്‍ നിന്ന് നാല് തവണ നിയമസഭംഗമായ കടവൂര്‍ ശിവദാസന്‍ ആര്‍എസ്പിയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ദീര്‍ഘകാലം കൊല്ലം ഡിസിസി പ്രസിഡന്റായിരുന്നു. മൃതദേഹം ഇന്ന് പകല്‍ കൊല്ലം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. സംസ്‌കാരം വൈകീട്ട് നാലിന് കൊല്ലം മുളവുകാട് ശ്മശാനത്തില്‍.
Also Read: ദീപ നിശാന്തിന്റെ കവിതാ വിവാദം; കോളജ് പ്രിന്‍സിപ്പല്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കും
1980, 1982 വര്‍ഷങ്ങളില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായും 1991, 1996, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായും മത്സരിച്ചു ജയിച്ച വ്യക്തിയാണ് കടവൂര്‍ ശിവദാസന്‍. അംസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിക്കണമെന്ന ആശയം കടവൂര്‍ ശിവദാസന്റേതായിരുന്നു.
advertisement
ഭാര്യ: വിജയമ്മ. മക്കള്‍: മിനി എസ്, ഷാജി ശിവദാസന്‍.
