ദീ​പ നി​ശാ​ന്തി​ന്‍റെ ക​വി​താ വി​വാ​ദം; കോളജ് പ്രിന്‍സിപ്പല്‍ ഉ​ട​ന്‍ റിപ്പോര്‍ട്ട് നല്‍കും

Last Updated:

വിവാദത്തെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് യുജിസി പ്രിന്‍സിപ്പലിനോടു ആവശ്യപ്പെട്ടിരുന്നു

തൃശൂര്‍: തൃ​ശൂ​ർ ​കേ​ര​ള​വ​ർ​മ കോ​ള​ജി​ലെ അധ്യാപിക ദീപ നിശാന്ത് കവിത മോഷണ വിവാദത്തിൽ യുജിസിക്ക് ഈ മാസം 31നകം കോളജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കും. വിവാദത്തെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് യുജിസി പ്രിന്‍സിപ്പലിനോടു ആവശ്യപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും അഭിപ്രായങ്ങള്‍ ശേഖരിച്ച്‌ ക്രോഡീകരിച്ച ശേഷമാകും യുജിസിക്കു വിശദമായ റിപ്പോര്‍ട്ട് നല്‍കുക.
ദീപ നിശാന്തിന്റെ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു റിപ്പോര്‍ട്ടിനൊപ്പം ചേര്‍ക്കുമെന്നും കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. കവിതാമോഷണവുമായി ബന്ധപ്പെട്ട് കോളജിന് ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞു. കോളജ് തല അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്ന് യുജിസി നിര്‍ദേശിച്ചിരുന്നു.
advertisement
കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/നീ' എന്ന കവിതയാണ് കേരളവര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്തിന്റേതെന്ന പേരില്‍ ഫോട്ടോ സഹിതം എകെപിസിടിഎയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ച് വന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദീ​പ നി​ശാ​ന്തി​ന്‍റെ ക​വി​താ വി​വാ​ദം; കോളജ് പ്രിന്‍സിപ്പല്‍ ഉ​ട​ന്‍ റിപ്പോര്‍ട്ട് നല്‍കും
Next Article
advertisement
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
  • മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ്

  • ഡിസംബർ 7 മുതൽ 2026 ജനുവരി 19 വരെ സർവീസ്

  • പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

View All
advertisement