Also read-കെവി തോമസിന് സർക്കാരിൻ്റെ ക്രിസ്മസ് സമ്മാനം; 12.5 ലക്ഷം ഓണറേറിയം അനുവദിച്ചു
കെ വി തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ച് സർക്കാർ ഉത്തരവ് വിവാദമായിരുന്നു. പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിന് പുറമെ മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡൽഹിയിൽ കെ വി തോമസിനായി നിയമിച്ചിട്ടുണ്ട്. ശമ്പളം വേണ്ടെന്ന് കെ വി തോമസ് പറഞ്ഞതിനെ തുടർന്നാണ് ഓണറേറിയം അനുവദിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് കെ വി തോമസ് കോൺഗ്രസ് വിട്ടത്. പിന്നാലെ സിപിഎം വേദികളിൽ അദ്ദേഹം പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇപ്പോൾ സിപിഎമ്മുമായി സഹകരിക്കുകയാണ്. 2023 ജനുവരി 18നാണ് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സർക്കാർ നൽകിയത്. നേരത്തെ ഓണറേറിയം അനുവദിച്ചത് വിവാദമായിരുന്നു.
advertisement