TRENDING:

വ്യവസായ സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ കെ-സിസ്; കേന്ദ്രീകൃത സംവിധാനവുമായി കേരള സര്‍ക്കാര്‍

Last Updated:

പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥൻ, സമയം, തീയതി എന്നിവയെല്ലാം ഈ കേന്ദ്രീകൃത സംവിധാനത്തിലൂടെ ആയിരിക്കും തീരുമാനിക്കപ്പെടുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിന് കൊണ്ടുവന്ന പുതിയ സംവിധാനം സജ്ജമായി. കെ- സിസ് വെബ് പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പരിശോധന ഷെഡ്യൂള്‍ വെബ് പോര്‍ട്ടല്‍ സ്വയം തയ്യാറാക്കും.
advertisement

പരിശോധനാ അിറയിപ്പ് സ്ഥാപനത്തിന് മുന്‍കൂട്ടി എസ്.എം.എസ്, ഇമെയില്‍ മുഖേന നല്‍കും. പരിശോധനയ്ക്ക് ശേഷം അത് സംബന്ധിച്ച റിപ്പോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ കെ - സിസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥൻ, സമയം, തീയതി എന്നിവയെല്ലാം ഈ കേന്ദ്രീകൃത സംവിധാനത്തിലൂടെ ആയിരിക്കും തീരുമാനിക്കപ്പെടുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥന് സ്വന്തം താൽപര്യമെടുത്ത് സ്ഥാപനത്തിൽ പരിശോധന നടത്താൻ ഇനിമുതൽ ആവില്ല.

അനാവശ്യ പരിശോധനകൾ നടത്തി  സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കുന്നു എന്ന കിറ്റക്സ് മാനേജ്മെന്റിന്റെ  പരാതി വൻവിവാദമായിരുന്നു. ഇതേ തുടർന്നാണ് സർക്കാർ പരിശോധനയ്ക്ക് പുതിയ സംവിധാനത്തെക്കുറിച്ച് ആലോചിച്ചത്. അഞ്ച് വകുപ്പുകൾ ഏകോപിപ്പിച്ചാണ് പുതിയ വെബ് പോർട്ടലിന് രൂപം നൽകിയിരിക്കുന്നത്. ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പ്, തൊഴില്‍ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെ പരിശോധനകള്‍ കേന്ദ്രീകൃതമായി പോർട്ടലിലൂടെ നടത്തും. ഓഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കാനിരുന്നതാണ് പുതിയ സംവിധാനമെങ്കിലും, ഇന്നുമുതൽ തന്നെ പോർട്ടൽ സജ്ജമായി.

advertisement

മൂന്നുതരത്തിലുള്ള  പരിശോധനകളാണ് കെ-സിസിലൂടെ നടത്തുന്നത്. സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പുള്ള പരിശോധന, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധന എന്നിവയാണവ.

ലോ, മീഡിയം, ഹൈ റിസ്ക് വിഭാഗങ്ങളായി തിരിച്ച് പതിവ് പരിശോധനയ്ക്കുള്ള സ്ഥാപനങ്ങളെ തിരഞ്ഞെടുക്കും. പൊതുജനങ്ങളില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധനകള്‍ വകുപ്പ് തലവന്‍റെ അനുവാദത്തോടെ മാത്രമായിരിക്കും.

പരിശോധന നടത്തുന്ന ഉദ്ദ്യോഗസ്ഥരെ പോര്‍ട്ടല്‍ തന്നെ തിരഞ്ഞെടുക്കും. ഒരു സ്ഥാപനത്തില്‍ ഒരേ  ഇന്‍സ്പെക്ടര്‍ തുടര്‍ച്ചയായി രണ്ട് പരിശോധനകള്‍ നടത്തുന്നിലെന്ന് ഉറപ്പ് വരുത്തും. പോര്‍ട്ടലിലേക്ക് സംരഭകനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ലോഗിന്‍ ചെയാനുള്ള സൗകര്യം ഉണ്ടായിരിക്കും.

advertisement

പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പുള്ള പരിശോധനക്കായി സംരഭകര്‍ക്ക് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. പരിശോധകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ക്രമീകരണവും പോര്‍ട്ടലിലുടെ ചെയ്യാനാകും. സ്ഥാപനം സംബന്ധിച്ച പൊതുജനങ്ങളുടെ പരാതി പോര്‍ട്ടലില്‍ സമര്‍പ്പിച്ചാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. ഒരു സ്ഥാപനത്തില്‍ നടത്തിയ പരിശോധനകളുടെ ചരിത്രവും പോര്‍ട്ടലിലൂടെ അിറയാം. പരിശോധന റിപ്പോര്‍ട്ട് സംരംഭകന് കാണാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അഗ്നിരക്ഷാ സേനാ, ഭൂഗര്‍ഭ ജല അതോറിറ്റി തുടങ്ങി കൂടുതല്‍ വകുപ്പുകള്‍ പോര്‍ട്ടലിന്‍റെ ഭാഗമാക്കി ഭാവിയില്‍ മാറ്റും. വ്യവസായ സ്ഥാപനങ്ങളില്‍ വിവിധ വകുപ്പുകള്‍ നടത്തുന്ന പരിശോധനകളില്‍ സൂതാര്യത ഉറപ്പുവരുത്താനാണ് കേന്ദ്രീകൃത പരിശോധന സംവിധാനമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സംരഭകര്‍ക്ക് ആത്മവിശ്വാസം പകരുന്നതും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സ് അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതായിരിക്കും കെ-സിസ് എന്നും മന്ത്രി പറഞ്ഞു. വ്യവസായ വാണിജ്യ സംഘടനകളുമായി ചര്‍ച്ച  ചെയ്ത് അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പോര്‍ട്ടലിന് രൂപം നല്‍കിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്യവസായ സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ കെ-സിസ്; കേന്ദ്രീകൃത സംവിധാനവുമായി കേരള സര്‍ക്കാര്‍
Open in App
Home
Video
Impact Shorts
Web Stories