കേസുകൾ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനം എടുത്തത്. പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്നായിരുന്നു ലത്തീൻ അതിരൂപത ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു. കേസുകളിലുള്‍പ്പെട്ട 260 പേര്‍ സിറ്റി പൊലീസ് കമ്മീഷണർക്കും അപേക്ഷ നല്‍കിയിരുന്നു.
അതേസമയം, പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസ് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകള്‍ നിലനില്‍ക്കും. നിലവില്‍ സര്‍ക്കാരും ലത്തീൻ സഭയും തമ്മിലുള്ള ധാരണ പ്രകാരമാണ് 157 കേസുകള്‍ പിൻവലിക്കാൻ തീരുമാനമായിരിക്കുന്നത്. എന്നാല്‍ ബിഷപ്പുമാര്‍ക്കെതിരെ ഉൾപ്പെടെ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്ന നിലപാടിലാണ് സമരസമിതി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 15, 2024 8:47 PM IST