വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വൻതോതിലെ ധനസമാഹരണം ഈ സാഹചര്യത്തിൽ വേണ്ടെന്ന തീരുമാനത്തിൽ എത്തിയതായാണ് സൂചനകൾ. ധനപ്രതിസന്ധിയെ തുടർന്ന് പദ്ധതി ചെലവുകൾ വെട്ടികുറക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളീയം പൂർണമായും ഒഴിവാക്കിയതെന്നും സൂചനയുണ്ട്.
കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരത്ത് കേരളീയം പരിപാടി നടന്നത്. എല്ലാവർഷവും കേരളീയം നടത്തുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. കേരളീയം പരിപാടി ഖജനാവ് കൊള്ളയടിക്കാനുള്ള പിണറായി സർക്കാരിന്റെ പുതിയ പദ്ധതിയാണെന്ന രീതിയിൽ നിരവധി വിമർശനങ്ങളും കഴിഞ്ഞ വർഷം നേരിട്ടിരുന്നു.
കഴിഞ്ഞ തവണ നവംബറിലായിരുന്നു കേരളീയം പരിപാടി നടന്നത്. ഇത്തവണ ആദ്യം ഡിസംബറിലേക്ക് മാറ്റുകയും, പിന്നീട് ജനുവരിലേക്ക് തീരുമാനിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പരിപാടി പൂർണ്ണമായും ഒഴിവാക്കിയെന്ന സൂചനകൾ പുറത്ത് വരുന്നത്.
advertisement