Also Read- 'സമസ്തയെ ആരും നിയന്ത്രിക്കാന്‍ വരേണ്ട'; നിലപാട് പ്രഖ്യാപിച്ച് ജിഫ്രി തങ്ങള്‍
വിദേശ സംഭാവന നിയന്ത്രണ നിയമം ലൈഫ് മിഷന് ബാധകം ആകുമോ എന്ന നിയമ പ്രശ്നത്തിൽ തീർപ്പുണ്ടാക്കാതെയാണ് സിബിഐ അന്വേഷണം ഹൈക്കോടതി അനുവദിച്ചത്. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. റെഡ് ക്രസന്റിൽ നിന്ന് നേരിട്ട് സംസ്ഥാന സർക്കാരോ, ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ല. ഹർജി അടിയന്തരമായി പരിഗണിക്കണം എന്നും സർക്കാർ ആവശ്യപ്പെടുന്നുണ്ട്.
advertisement
Also Read- മഫ്തിയിലെത്തിയപ്പോൾ തടഞ്ഞ പൊലീസുകാരിക്ക് സ്ഥലം മാറ്റം; വിശദീകരണവുമായി ഡിസിപി ഐശ്വര്യ ഡോംഗ്റെ
ഹൈക്കോടതി വിധിക്ക് പിന്നാലെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരുമായി ചർച്ച നടത്തിയിരുന്നു. ക്രിമിനൽ നടപടിചട്ടം 482 പ്രകാരം നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകേണ്ടത് സുപ്രീം കോടതിയിലാണെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്.