2021ൽ കേന്ദ്രത്തിന് നൽകിയ സീറോ ബഫർസോൺ റിപ്പോർട്ടിൻറെ ഭാഗമായി കിഴിഞ്ഞ ദിവസം ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. ഈ ഭൂപടത്തിൽ സർവ്വെ നമ്പർ കൂടി ചേർത്താണ് പുതിയ ഭൂപടം പ്രസിദ്ധികരിച്ചിരിക്കുന്നത്. സർവ്വെ നമ്പർ നോക്കി ജനവാസകേന്ദ്രങ്ങൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള വ്യക്തമായി അറിയുകയാനാകും.
Also read- ‘മോദിയെ താഴെ ഇറക്കാൻ ന്യൂനപക്ഷം മാത്രം പോരാ, ഭൂരിപക്ഷത്തെ ഒപ്പം നിർത്തണം:’ എ കെ ആന്റണി
22 സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളാണ് ഭൂപടത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്. പിആര്‍ഡിയുടേത് അടക്കമുള്ള വെബ്‌സൈറ്റുകളില്‍ ഭൂപടം ലഭ്യമാണ്. ഭൂപടത്തില്‍ അവ്യക്തതയോ, പിഴവുകളോ കണ്ടെത്തുകയാണെങ്കില്‍ ജനുവരി ഏഴിനുള്ളില്‍ പരാതി നല്‍കാമെന്നും നിര്‍ദേശമുണ്ട്. esztforest@kerala.gov.in എന്ന ഇ മെയിലിലാണ് പരാതിയും വിശദാംശങ്ങളും അറിയിക്കേണ്ടത്.
advertisement
അതേസമയം, വിദഗ്ധ സമിതിയുടെ കാലാവധി ഫെബ്രുവരി 28 വരെ നീട്ടുകയും ചെയ്തു. ബഫർസോണിന്റെ ആഘാതം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായാണ് വിദഗ്ധ സമിതിക്ക് രൂപം നൽകിയത്. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം വനംവകുപ്പ് തയ്യാറാക്കിയ ഉപഗ്രഹ സർവേയിലെ പാകപ്പിഴകൾ ചൂണ്ടിക്കാണിക്കുക എന്നതാണ് വിദഗ്ദ്ധ സമിതിയുടെ ലക്ഷ്യം.