'മോദിയെ താഴെ ഇറക്കാൻ ന്യൂനപക്ഷം മാത്രം പോരാ, ഭൂരിപക്ഷത്തെ ഒപ്പം നിർത്തണം:' എ കെ ആന്റണി

Last Updated:

ഹിന്ദു അമ്പലത്തിൽ പോയാലോ ചന്ദനകുറിയിട്ടാലോ അവരെ മൃദു ഹിന്ദുത്വവാദിയാക്കുന്നത് മോദിയെ സഹായിക്കലാണെന്ന് എ കെ ആന്റണി

എ കെ ആന്റണി
എ കെ ആന്റണി
തിരുവനന്തപുരം: മോദിയെ താഴെ ഇറക്കാൻ ന്യൂനപക്ഷം മാത്രം പോരാ, ഭൂരിപക്ഷത്തെ ഒപ്പം നിർത്തണമെന്ന പ്രസ്താവനയുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. ‘മഹാഭൂരിപക്ഷം ജനങ്ങളെ നമുക്കൊപ്പം നിർത്തണം’- എ.കെ ആന്‍റണി കോൺഗ്രസിന്‍റെ സ്ഥാപകദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പറഞ്ഞു.
മോദിക്കെതിരായ സമരത്തിൽ ഭൂരിപക്ഷത്തെ അണിനിരത്തണം. മുസ്ലിമിന് പള്ളിയിൽ പോകാം, ക്രിസ്ത്യാനിക്ക് പള്ളിയിൽ പോകാം. ഹൈന്ദവ സുഹൃത്തുക്കൾ ആരെങ്കിലും അമ്പലത്തിൽ പോയാൽ, നെറ്റിയിൽ തിലകം ഇട്ടാലോ
ഉടൻ അവരിൽ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ലെന്നും എ കെ ആന്‍റണി പറഞ്ഞു.
പള്ളിയിൽ പോകാനുള്ള പോലെ തന്നെ ഭൂരിപക്ഷത്തിന് അമ്പലത്തിൽ പോകാനും അവകാശമുണ്ടെന്ന് എ കെ ആന്‍റണി പറഞ്ഞു. അമ്പലത്തിൽ പോകുന്നവരുടെ മേൽ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ല. അത് മോദിയുടെ ഭരണം വീണ്ടും വരാൻ മാത്രമേ ഉപകരിക്കൂവെന്നും ആന്‍റണി പറഞ്ഞു.
advertisement
ഹിന്ദു അമ്പലത്തിൽ പോയാലോ ചന്ദനകുറിയിട്ടാലോ അവരെ മൃദു ഹിന്ദുത്വവാദിയാക്കുന്നത് മോദിയെ സഹായിക്കലാണെന്ന് എ കെ ആന്റണി പറഞ്ഞു. 2024 ൽ മോദിയെ താഴെ ഇറക്കാനുളള പ്രവർത്തനങ്ങൾക്ക് എല്ലാ മതക്കാരെയും ഒന്നിച്ചു നിർത്തണം. കോൺഗ്രസിന്റെ 138ആം സ്ഥാപക ദിനാഘോഷം കെ പി സി സിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എ കെ ആന്റണി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മോദിയെ താഴെ ഇറക്കാൻ ന്യൂനപക്ഷം മാത്രം പോരാ, ഭൂരിപക്ഷത്തെ ഒപ്പം നിർത്തണം:' എ കെ ആന്റണി
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement