TRENDING:

'ചീഫ് മിനിസ്റ്റര്‍ കപ്പ്' ഇന്‍റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്‍റിനായി 40 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു

Last Updated:

വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നായി 64 ടെന്നീസ് താരങ്ങള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരത്ത് ചീഫ് മിനിസ്റ്റര്‍ കപ്പ് ഇന്‍റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്‍റിനായി സര്‍ക്കാര്‍ 40 ലക്ഷം രൂപ അനുവദിച്ചു. ട്രിവാന്‍ഡ്രം ടെന്നിസ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ 2025 ആദ്യം നടത്താന്‍ പദ്ധതിയിടുന്ന ടൂര്‍ണമെന്‍റില്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നായി 64 ടെന്നീസ് താരങ്ങള്‍ എത്തുമെന്നാണ് സംഘാടകര്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
advertisement

ഏകദേശം 82.77 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ടൂര്‍ണമെന്‍റിന്‍റെ നടത്തിപ്പിനായി ട്രിവാന്‍ഡ്രം ടെന്നിസ് ക്ലബ്ബ് സര്‍ക്കാരിനോട് ധനസഹായം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ കായിക വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ കൈമാറാന്‍ സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് തീരുമാനിക്കുകയായിരുന്നു. തുക സംഘാടകര്‍ക്ക് കൈമാറാന്‍ നിര്‍ദേശം നല്‍കി കായിക വകുപ്പ് ഉത്തരവിറക്കി.

‘രാവിലെ പാലും മുട്ടയും; അത്താഴത്തിന് ബീഫും ചിക്കനും’; കായികമേളയിലെ ഭക്ഷണവിശേഷങ്ങളുമായി മന്ത്രി വി ശിവൻകുട്ടി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചീഫ് മിനിസ്റ്റര്‍ കപ്പ് ഇന്‍റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്‍റ് എന്ന് പേരിട്ടിരിക്കുന്ന ചാമ്പ്യന്‍ഷിപ്പിലൂടെ രാജ്യാന്തര ടെന്നിസ് താരങ്ങളുടെ പ്രകടനം കേരളത്തിലെ താരങ്ങള്‍ക്കും കാണാന്‍ അവസരമൊരുക്കയാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചീഫ് മിനിസ്റ്റര്‍ കപ്പ്' ഇന്‍റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്‍റിനായി 40 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു
Open in App
Home
Video
Impact Shorts
Web Stories