നിയമോപദേശം ലഭിച്ചതിന് ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കും. വ്യാഴാഴ്ച രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ നടപടി പ്രോട്ടോക്കേൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രാജ്ഭവൻ പ്രസ്താവന ഇറക്കിയിരുന്നു.
ഇതും വായിക്കുക: മന്ത്രി ഗവര്‍ണറെ അപമാനിച്ചു; പ്രോട്ടോക്കോള്‍ ലംഘനം'; ശിവന്‍കുട്ടിക്കെതിരെ രാജ്ഭവന്‍
ചിത്രം വെക്കില്ലെന്ന് നേരത്തെ ഉറപ്പ് ലഭിച്ചിരുന്നുവെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്ഭവൻ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണെന്നും കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താൻ പരിപാടി ബഹിഷ്കരിക്കുകയായിരുന്നെന്നും ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു.
advertisement
ഇതും വായിക്കുക: രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം; പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയി
രാജേന്ദ്ര അര്‍ലേക്കര്‍ ഭരണഘടനാ ലംഘനം നടത്തിയെന്നും മന്ത്രി വിമർശിച്ചിരുന്നു. വനിത കാവിക്കൊടി പിടിച്ചിരിക്കുന്ന ചിത്രം തിരുവനന്തപുരത്തെ ആര്‍എസ്എസ് ശാഖയില്‍ കൊണ്ടുവയ്ക്കാമെന്നും രാജ്ഭവനില്‍ വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.