മന്ത്രി ഗവര്‍ണറെ അപമാനിച്ചു; പ്രോട്ടോക്കോള്‍ ലംഘനം'; ശിവന്‍കുട്ടിക്കെതിരെ രാജ്ഭവന്‍

Last Updated:

മന്ത്രി വി ശിവൻകുട്ടി ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്ന് രാജ്ഭവനിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു

News18
News18
രാജ് ഭവനിൽ സംഘടിപ്പിച്ച് സ്കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് വേദിയിൽ നിന്ന് ഇറങ്ങിപ്പോയ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ വിമർശിച്ച് രാജ് ഭവൻ. മന്ത്രി ഗവര്‍ണറെ അപമാനിച്ചെന്നു പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നും രാജ്ഭവൻ ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.മന്ത്രിയുടെ മോശം പെരുമാറ്റത്തിലൂടെ ഗവർണറുടെ ഓഫീസിന് പുറമേ ഗവർണറെയും പരസ്യമായി അപമാനിച്ചെന്നും പരിപാടിക്കിടെ വേദി വിട്ടു പോകുന്നത് അറിയിച്ചില്ലെന്നും മന്ത്രി ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
തന്റെ മോശം പെരുമാറ്റത്തിലൂടെ മന്ത്രി തെറ്റായ ഒരു മാതൃക സൃഷ്ടിച്ചു.മന്ത്രിയുടെ പെരുമാറ്റത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും ഭാരതാംബയുടെ ഛായാചിത്രം പരിചിതമല്ലെന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി സദസ്സിനോട് സമ്മതിച്ചത് ഖേദകരമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
മന്ത്രിയിൽ നിന്നും ഗവർണറിൽ നിന്നും അവാർഡുകൾ സ്വീകരിക്കാൻ എത്തിയ സ്കൗട്ട്സ് ആൻഡ് ഗൈഡുകളുടെ മുന്നിലായിരുന്നു മന്ത്രിയുടെ പ്രകടനംമെന്നുെ അതുവഴി, മന്ത്രി വിദ്യാർത്ഥികളെ അപമാനിക്കുകയും, വിദ്യാർത്ഥികൾക്ക് മുന്നിൽ തെറ്റായ ഒരു മാതൃക സൃഷ്ടിക്കുകയും ചെയ്തു എന്നും രാജ്ഭവനിറക്കിയ പത്രക്കുറിപ്പിൽ ആരോപിക്കുന്നു.
advertisement
അതേസമയം ഭാരതാംബ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയത് കാരണം താൻ പരിപാടി ബഹിഷ്കരിച്ചുവെന്നും കേരളത്തിന്റെ പ്രതിഷേധം അറിയിക്കാനാണ് നടപടിയെന്നുമാണ് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കിയത്.. രാജ്യ സങ്കൽപ്പത്തിന് ചേർന്ന ചിത്രം അല്ല രാജ്ഭവനിൽ ഉണ്ടായിരുന്നത്. ഗവർണർ എന്ന വ്യക്തിയോടുള്ള പ്രതിഷേധം അല്ല, രാജ്യ താത്പര്യത്തിന് വിരുദ്ധമായ സങ്കൽപ്പത്തോടാണ് പ്രതിഷേധമന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി ഗവര്‍ണറെ അപമാനിച്ചു; പ്രോട്ടോക്കോള്‍ ലംഘനം'; ശിവന്‍കുട്ടിക്കെതിരെ രാജ്ഭവന്‍
Next Article
advertisement
ഹിജാബ്: 'ഒരു മുഴം നീളമുള്ള തുണി കണ്ടാൽ എന്തിനാണ് പേടി? സ്‌കൂളിലെ സംഭവം നിർഭാഗ്യകരം’ : കുഞ്ഞാലിക്കുട്ടി
ഹിജാബ്: 'ഒരു മുഴം നീളമുള്ള തുണി കണ്ടാൽ എന്തിനാണ് പേടി? സ്‌കൂളിലെ സംഭവം നിർഭാഗ്യകരം’ : കുഞ്ഞാലിക്കുട്ടി
  • പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം ദു:ഖകരമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി.

  • കേരളത്തിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഒരിക്കലും സംഭവിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

  • പൊതുസമൂഹം ഇത്തരം സംഭവങ്ങളെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തണം

View All
advertisement