കേരളത്തിലെ ഇസ്‌ലാം മതത്തിന്റെ ചരിത്രം ഏഴാം നൂറ്റാണ്ടു മുതൽ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഇസ്ലാമിന്റെ ആദ്യവർഷങ്ങൾ, മസ്ജിദുകൾ, വാസ്തുവിദ്യ, ജീവിതശൈലി, സംസ്കാരം, കലാരൂപങ്ങൾ, ഉത്സവങ്ങൾ എന്നിവയെക്കുറിച്ചെല്ലാം മൈക്രോസൈറ്റിൽ പ്രതിപാദിക്കും. ആറ് അധ്യായങ്ങളിലായിട്ടാകും ഇത് തയ്യാറാക്കുക.
Also Read- ഈരാറ്റുപേട്ടയിലെ പലസ്തീൻ ഐക്യദാർഢ്യ റാലി; പള്ളി ഇമാമും നഗരസഭ വൈസ് ചെയർമാനുമടക്കം 20 പേർക്കെതിരെ കേസ്
”ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, കേരളത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഇസ്ലാം മതത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരേണ്ടത് ആവശ്യമാണ്. ഇത് വിനോദസഞ്ചാരികളെ സഹായിക്കുകയും മതപണ്ഡിതർ, ചരിത്രകാരന്മാർ, വിദ്യാർത്ഥികൾ, തീർത്ഥാടകർ എന്നിവരെ കേരളത്തിലേക്ക് ആകർഷിക്കുന്നിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യും”, ടൂറിസം വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ദ ഹിന്ദുവിനോട് പറഞ്ഞു.
advertisement
‘കേരളത്തിലെ ഇസ്ലാമിന്റെ ചരിത്രം’ എന്ന പേരിലുള്ള ആദ്യത്തെ അധ്യായത്തിൽ വ്യാപാരികൾ വഴി കേരളത്തിൽ ഇസ്ലാം എങ്ങനെ വേരൂന്നിയെന്നും മലബാർ തീരത്തെ അവരുടെ ആദ്യ താമസസ്ഥലത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കും. തിരുവനന്തപുരത്തെ ബീമാപള്ളി മുതൽ കാസർഗോഡ് ജുമാ മസ്ജിദ് വരെയുള്ള കേരളത്തിലെ ഇസ്ലാമിക തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ചാണ് അദ്ധ്യായം രണ്ടിൽ വിവരിക്കുക. കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാമസ്ജിദ്, മലപ്പുറം ജമാഅത്ത് മസ്ജിദ്, കോഴിക്കോട് മിശ്കാൽ മസ്ജിദ്, തലശേരിയിലെ ഓടത്തിൽ പള്ളി, തിരുവനന്തപുരത്തെ പാളയം മസ്ജിദ്, പൊന്നാനി ജുമാ മസ്ജിദ്, കൊണ്ടോട്ടിയിലെ പഴയങ്ങാടി മസ്ജിദ്, എരുമേലിയിലെ വാവർ മസ്ജിദ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
മൂന്നാമത്തെ അധ്യായത്തിൽ കേരളത്തിലെ മുസ്ലീങ്ങളുടെ പാചക രീതിയെക്കുറിച്ച് പ്രതിപാദിക്കും. മാപ്പിള പാചകരീതി, പേർഷ്യൻ, യെമനി, അറബ് സ്വാധീനങ്ങളും പരമ്പരാഗത കേരളീയ രുചികളുടെ സംയോജനം തുടങ്ങിയ കാര്യങ്ങൾ ഇതിൽ വിവരിക്കും,
കേരളത്തിലെ മൂസ്ലീങ്ങളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നാലാമത്തെ അധ്യായത്തിൽ, അവരുടെ വസ്ത്ര ധാരണ രീതികളും ആചാരങ്ങളുമൊക്കെ പ്രതിപാദിക്കും. മുസ്ലീം വിവാഹങ്ങൾ, വിവാഹത്തിന് മുമ്പുള്ള ആചാരങ്ങൾ, വിവാഹാനന്തര ചടങ്ങുകൾ എന്നിവയെല്ലാം ഇതിൽ ഉൾക്കൊള്ളിക്കും.
ഇസ്ലാം വാസ്തുവിദ്യയെക്കുറിച്ചു പ്രതിപാദിക്കുന്ന നാലാമത്തെ അധ്യായത്തിൽ അറബിക് പാരമ്പര്യവും കേരളത്തിലെ തദ്ദേശീയമായ നിർമാണ സാങ്കേതികവിദ്യകളും സംയോജിപ്പിച്ചതിന്റെ വിശദാംശങ്ങൾ ഉണ്ടാകും. പതിനാറാം നൂറ്റാണ്ടിൽ ഉയർന്നുവന്ന മാപ്പിളപ്പാട്ടുകളുടെ സ്വാധീനം ഉൾപ്പെടെ, കേരളത്തിലെ മുസ്ലീങ്ങളുടെ കലാരൂപങ്ങളെക്കുറിച്ചും ഉത്സവങ്ങളെക്കുറിച്ചും അവസാന അധ്യായത്തിൽ പ്രതിപാദിക്കും.