സർക്കാർ ഇപ്പോൾ നടത്തുന്നത് ധൂർത്താണ്.മന്ത്രി മന്ദിരങ്ങളിൽ സ്വിമ്മിങ് പൂളുകൾ നിർമ്മിക്കുന്നതിന്റെ തിരക്കാണെന്നും ഗവർണ്ണർ വിമർശിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചത്. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെങ്കില്‍ തെളിവ് ഹാജരാക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
advertisement
‘ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിന്‍റെ വ്യക്തത എനിക്ക് വേണം’; നിലപാടിൽ ഉറച്ച് ഗവർണർ
വലിയ ആഘോഷങ്ങള്‍ നടത്താനും മന്ത്രി മന്ദിരങ്ങളില്‍ സ്വിമ്മിങ് പൂള്‍ പണിയാനും സര്‍ക്കാരിന് കോടികളുണ്ട്. എന്നാല്‍, പെന്‍ഷനും ശമ്പളവും നല്‍കാന്‍ സര്‍ക്കാരിന് പണമില്ലെന്നും ഗവര്‍ണര്‍ പരിഹസിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനേയും ബാധിച്ചുവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ പറഞ്ഞു.