ബുധനാഴ്ട ചേർന്ന മന്ത്രിസഭാ യോഗമാണ് ഗവർണറെ സർവകലാശാലകളുടെ വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസ് പുറത്തിറക്കിയത്. നിയമപരമായി നീങ്ങാനാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നതായി ഗവർണര്‍ പറഞ്ഞു. ഓർഡിനൻസ് കണ്ട ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read-ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസ് കോപ്പി രാജ‍്‍ഭവനിലെത്താൻ വൈകിയതെന്ത്?
ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ മുമ്പേ വ്യക്തമാക്കിയിരുന്നു.രാഷ്ട്രപതിക്ക് അയച്ചാൽ തീരുമാനം ഉണ്ടാകുന്നതുവരെ ബിൽ അവതരിപ്പിക്കാനാകില്ല. അതുകൊണ്ട് തന്നെ നിയമനിർമാണം അനിശ്ചിതമായി നീണ്ടുപോയേക്കാം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിയമസഭ വിളിച്ചു ചേർക്കുന്നത് ചർച്ച ചെയ്യും. നിയമസഭ ചേരാൻ തീരുമാനിച്ചാൽ ഈ ഓർഡിനൻസിന് പ്രസക്തിയില്ല.
advertisement