TRENDING:

'പരാതിയുളളവർക്ക് രാഷ്ട്രപതിയെ സമീപിക്കാം'ആർഎസ്എസ് മേധാവിയുമായുളള കൂടിക്കാഴ്ചയേക്കുറിച്ച് ഗവർണർ

Last Updated:

ആര്‍എസ്എസ് നിരോധിത സംഘടനയല്ല, പിന്നെന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവതിനെ സന്ദർശിച്ചത് ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മോഹൻ ഭാഗവതിനെ കണ്ടതിൽ അസ്വഭാവികതയില്ല. രാഷ്ട്രീയ ആരോപണം മാത്രമാണെന്നും ഗവർണർ പറഞ്ഞു.നിക്കെതിരെ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ രാഷ്ട്രപതിയോടാണ് പരാതി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
advertisement

ആര്‍എസ്എസ് നിരോധിത സംഘടനയല്ല, പിന്നെന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. ശനിയാഴ്ച രാത്രിയാണ് തൃശൂർ അവിണിശേരിയിലെ ആർഎസ്എസ് ജില്ലാ കാര്യവാഹക് ടി.വി.മണികണ്ഠന്റെ വീട്ടിലെത്തി മോഹൻ ഭഗവതിനെ ഗവർണർ‌ സന്ദര്‍‌ശിച്ചത്. സന്ദർശനം വ്യക്തിപരമാണെന്നും ഔദ്യോഗികമല്ലെന്നും രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗവർണർ പറഞ്ഞു.

Also Read-ഗവർണറുടെ തിങ്കളാഴ്ച പത്രസമ്മേളനം; രാജ്ഭവനിലെ 95 മിനിറ്റ്

ഒന്നര മണിക്കൂർ നീണ്ട വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരേയും കെകെ രാഗേഷിനും കണ്ണൂർ സർവകലാശാലയെ കുറിച്ചും നേരത്തേ ഉന്നയിച്ച കാര്യങ്ങൾ ഗവർണർ ആവർത്തിച്ചു. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അയച്ച കത്തുകളും ഗവർണർ പുറത്തുവിട്ടു. ചാൻസലർ സ്ഥാനത്തു തുടരണമെന്ന് അഭ്യർഥിച്ച് രണ്ടു കത്തുകൾ തന്നു. സർവകലാശാലകളുടെ പ്രവർത്തനത്തിൽ ഇടപെടില്ലെന്നു ഉറപ്പുമായി മുഖ്യമന്ത്രി കത്തു നൽകി. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ഉറപ്പാക്കിയത് തന്നെ സമ്മർദ്ദത്തിലാക്കിയെന്നും ഗവർണർ പറഞ്ഞു.

advertisement

Also Read-'ആര്‍.എസ്.എസിന്റെ വക്താവാണെന്ന് പരസ്യമായി പറയുന്ന ഒരു ഗവര്‍ണറെപ്പറ്റി ഒന്നും പറയാനില്ല'; എംവി ഗോവിന്ദൻ

കണ്ണൂർ സർവകലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസിൽ തനിക്ക് നേരേ ഉണ്ടായത് ആസൂത്രിത അക്രമം ആണെന്നും പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയപ്പോൾ വേദിയിൽ ഉണ്ടായിരുന്ന കെ കെ രാഗേഷ് തടഞ്ഞുവെന്നുമാണ് ഗവർണർ ആരോപിച്ചത്. കെകെ രാഗേഷിനെതിരെയായിരുന്നു ഗവർണറുടെ പ്രധാന ആരോപണങ്ങൾ. നൂറിൽ അധികം പൊലീസുകാരുടെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്. പൊലീസ് അതു തടയാൻ ശ്രമിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണ് പൊലീസിനെ തടഞ്ഞതെന്നും ഗവർണർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പരാതിയുളളവർക്ക് രാഷ്ട്രപതിയെ സമീപിക്കാം'ആർഎസ്എസ് മേധാവിയുമായുളള കൂടിക്കാഴ്ചയേക്കുറിച്ച് ഗവർണർ
Open in App
Home
Video
Impact Shorts
Web Stories