ഗവർണറുടെ തിങ്കളാഴ്ച പത്രസമ്മേളനം; രാജ്ഭവനിലെ 95 മിനിറ്റ്
- Published by:Naseeba TC
- news18-malayalam
Last Updated:
രാജ്ഭവനിൽ ഗവർണർ നടത്തിയ ഒന്നര മണിക്കൂറോളം നീണ്ട വാർത്താസമ്മേളനം
തിരുവനന്തപുരം: അസാധാരണ നടപടിയാണ് ഇന്ന് രാജ്ഭവനിൽ നടന്നത്. മുഖ്യമന്ത്രിക്കെതിരെ തെളിവ് പുറത്തുവിടാൻ വാർത്താ സമ്മേളനം നടത്തുമെന്ന് ഇന്നലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയച്ചത്. അറിയിച്ചതു പോലെ കൃത്യം 11.45 ന് തന്നെ രാജ്ഭവനിൽ വാർത്താ സമ്മേളനം ആരംഭിച്ചു. ഒന്നര മണിക്കൂർ നീണ്ട വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരേയും കെകെ രാഗേഷിനും കണ്ണൂർ സർവകലാശാലയെ കുറിച്ചും നേരത്തേ ഉന്നയിച്ച കാര്യങ്ങൾ ഗവർണർ ആവർത്തിച്ചു.
മുഖ്യമന്ത്രിയുടെ കത്തുകൾ
വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അയച്ച കത്തുകളും ഗവർണർ പുറത്തുവിട്ടു. ചാൻസലർ സ്ഥാനത്തു തുടരണമെന്ന് അഭ്യർഥിച്ച് രണ്ടു കത്തുകൾ തന്നു. സർവകലാശാലകളുടെ പ്രവർത്തനത്തിൽ ഇടപെടില്ലെന്നു ഉറപ്പുമായി മുഖ്യമന്ത്രി കത്തു നൽകി. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ഉറപ്പാക്കിയത് തന്നെ സമ്മർദ്ദത്തിലാക്കിയെന്നും ഗവർണർ പറഞ്ഞു.
2021 ഡിസംബര്‍ എട്ടിന് വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവര്‍ണര്‍ പറയുന്നത്. രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാര്‍ശ നടത്തിയെന്നും ഗവര്‍ണര്‍ ആരോപിക്കുന്നുണ്ട്. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബര്‍ 16 ന് മുഖ്യമന്ത്രിയില്‍ നിന്നും ലഭിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള അവസാന കത്ത് ജനുവരി 16 നും ലഭിച്ചെന്നാണ് ഗവര്‍ണര്‍ പറയുന്നത്.
advertisement
തനിക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണം
കണ്ണൂർ സർവകലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസിൽ തനിക്ക് നേരേ ഉണ്ടായത് ആസൂത്രിത അക്രമം ആണെന്നും പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയപ്പോൾ വേദിയിൽ ഉണ്ടായിരുന്ന കെ കെ രാഗേഷ് തടഞ്ഞുവെന്നുമാണ് ഗവർണർ ആരോപിച്ചത്. കെകെ രാഗേഷിനെതിരെയായിരുന്നു ഗവർണറുടെ പ്രധാന ആരോപണങ്ങൾ. നൂറിൽ അധികം പൊലീസുകാരുടെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്. പൊലീസ് അതു തടയാൻ ശ്രമിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണ് പൊലീസിനെ തടഞ്ഞതെന്നും ഗവർണർ.
advertisement
95 മിനിട്ട് കാത്തിരിക്കേണ്ടി വന്നു
ചരിത്ര കോൺഗ്രസിൽ ഇർഫാൻ ഹബീബ് അനുവദിച്ചതിലും കൂടുതൽ സമയം സംസാരിച്ചതായി ഗവർണർ പറഞ്ഞു. 'വിഷയത്തിൽ ഊന്നിയല്ല ഇർഫാൻ ഹബീബ് സംസാരിച്ചത്. സിഐഎയെ കുറിച്ചാണ് സംസാരിച്ചത്. ഓരോ തവണയും എന്നെ നോക്കി. ഞാൻ പ്രതികരിക്കണമെന്ന് അവർ പറയുകയായിരുന്നു. 95 മിനിട്ട് എനിക്ക് കാത്തിരിക്കേണ്ടി വന്നു'. കണ്ണൂർ ചരിത്ര കോൺഗ്രസിനിടെയുള്ള വീഡിയോ ദൃശ്യം വാർത്താസമ്മേളനത്തിനിടെ പ്രദർശിപ്പിക്കുകയും ചെയ്തു.
advertisement
Also Read- 'കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനം മുഖ്യമന്ത്രിയുടെ സ്വാധീനത്തിലെന്ന് വ്യക്തം'; വി.ഡി. സതീശൻ
കെടി ജലീലിനും ഇപി ജയരാജനും സജി ചെറിയാനും പരിഹാസം
കെ ടി ജലീലിനെയും ഇ പി ജയരാജനെയും സജി ചെറിയാനെയും ഗവർണർ രൂക്ഷമായി പരിഹസിച്ചു. മോശം പെരുമാറ്റത്തിന് വിമാനയാത്രാവിലക്ക് നേരിട്ട നേതാവാണ് ഭരണമുന്നണിയുടെ കണ്‍വീനര്‍. ഇത്തരക്കാരുടെ അനുയായികള്‍ കണ്ണൂരില്‍ തന്നെ ആക്രമിക്കാന്‍ മുതിര്‍ന്നതില്‍ അതിശയമില്ല.
Also Read- 'നിയമവാഴ്ചയെ അട്ടിമറിക്കാനുള്ള ശ്രമം; ഗവർണറെ തടഞ്ഞതിൽ ജുഡീഷ്യൽ അന്വേഷണം വേണം'; കെ സുരേന്ദ്രൻ
advertisement
ഒരു മന്ത്രിക്ക് ഭരണഘടനയെ പരസ്യമായി തള്ളിപ്പറഞ്ഞതിന്റെ പേരില്‍ രാജിവയ്ക്കേണ്ടിവന്നു. മുന്‍മന്ത്രിയായ എംഎല്‍എ രാജ്യത്തിന്റെ അഖണ്ഡത ചോദ്യംചെയ്ത് സംസാരിച്ചു. പാക്കിസ്ഥാന്റെ ഭാഷയിലാണ് അദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതൊന്നും വ്യക്തികളുടെ വീഴ്ചയല്ല. സിപിഎം പരിശീലന ക്യാംപുകളില്‍ പഠിപ്പിക്കുന്ന കാര്യമാണ് നേതാക്കള്‍ പരസ്യമായി പറയുന്നതെന്നും ഗവർണർ പറഞ്ഞു.
മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ചു
ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച്ച നടത്തിയതിനേയും ഗവർണർ ന്യായീകരിച്ചു.
advertisement
Also Read- 'പരാതിയുളളവർക്ക് രാഷ്ട്രപതിയെ സമീപിക്കാം'ആർഎസ്എസ് മേധാവിയുമായുളള കൂടിക്കാഴ്ചയേക്കുറിച്ച് ഗവർണർ
മോഹൻ ഭാഗവതിനെ കണ്ടതിൽ അസ്വഭാവികതയില്ല. രാഷ്ട്രീയ ആരോപണം മാത്രമാണെന്നും ഗവർണർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 19, 2022 3:15 PM IST