TRENDING:

Exclusive: ഭാരതാംബയും പുഷ്പാർച്ചനയും വേണമെന്ന് ആവശ്യം; സർക്കാർ പരിപാടിയിൽ നിന്ന് ഗവർണറെ ഒഴിവാക്കി

Last Updated:

പരിപാടിയിൽ ഭാരതാംബയും പുഷ്പാർച്ചനയും വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടതോടെയാണ് രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാചരണം ഗവർണർ ഇല്ലാതെ സെക്രട്ടേറിയറ്റിൽ നടത്താൻ കൃഷിവകുപ്പ് തീരുമാനിച്ചത്

advertisement
തിരുവനന്തപുരം: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുള്ള സംസ്ഥാന സർക്കാർ പരിപാടിയിൽ നിന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ ഒഴിവാക്കി. പരിപാടിയിൽ ഭാരതാംബയും പുഷ്പാർച്ചനയും വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടതോടെയാണ് രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാചരണം ഗവർണർ ഇല്ലാതെ സെക്രട്ടേറിയറ്റിൽ നടത്താൻ കൃഷിവകുപ്പ് തീരുമാനിച്ചത്.
രാജ്ഭവനിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ നിന്ന്
രാജ്ഭവനിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ നിന്ന്
advertisement

ഇതും വായിക്കുക: എത്രപേരാണ് മരിക്കുന്നത്? ഈ വർഷമെങ്കിലും പൊതുസ്ഥലത്തോ റോഡരികിലോ മരങ്ങൾ നടരുത്; വിനോയ് തോമസ്

സംസ്ഥാന കൃഷി വകുപ്പിന്റെ പരിപാടിയാണ് ഗവർണർ ഇല്ലാതെ നടത്താൻ തീരുമാനിച്ചത്. ചടങ്ങിൽ ആർഎസ്എസുകാർ ഉപയോഗിക്കുന്ന കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രവും പുഷ്പാർച്ചനയും വേണമെന്ന് ഗവർണർ നിർബന്ധം പിടിച്ചിരുന്നു. ഇതോടെ പരിപാടി ഗവർണറുടെ സാന്നിധ്യമില്ലാതെ സെക്രട്ടേറിയറ്റിലേക്ക് മാറ്റുകയായിരുന്നു.

ഇതും വായിക്കുക: തമിഴ്നാട് തീരത്ത് മത്സ്യ തൊഴിലാളികളുടെ വലയിൽ 'അന്ത്യനാൾ മത്സ്യം'; വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയോ?

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, ഭാരതാംബ മതചിഹ്നമല്ലെന്നും സംസ്കാരരത്തിന്റെ ഭാഗമാണെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കി. രാജ്യത്തെ പ്രതിനിധീകരിക്കുന്നതാണ് ഭാരതാംബയെന്നും ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു ന്യൂസ് 18നോട് പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Exclusive: ഭാരതാംബയും പുഷ്പാർച്ചനയും വേണമെന്ന് ആവശ്യം; സർക്കാർ പരിപാടിയിൽ നിന്ന് ഗവർണറെ ഒഴിവാക്കി
Open in App
Home
Video
Impact Shorts
Web Stories