കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരെ കലാമണ്ഡലത്തിന്‍റെ ചാന്‍സിലര്‍ പദവിയിലെത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലർ ചാൻസലറുടെ ചുമതല വഹിക്കും.
സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി വിഎൻ വാസവനാണ് നിലവിൽ കലാമണ്ഡലം കൽപിത സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ. ചട്ട പ്രകാരം സ്പോൺസറാണ് ചാൻസലറെ നിയമിക്കേണ്ടത്. 75 വയസാണ് പരമാവധി പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. 2006 മുതൽ സംസ്ഥാന ഗവർണറാണ് കലാമണ്ഡലത്തിന്റെ ചാൻസലർ.
advertisement
അതേസമയം, ഗവർണറെ സർവകലാശാലാ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് വന്നാൽ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഭരണഘടനാപരമായ കാര്യങ്ങൾ മാത്രമേ നിയമമാകൂ. നിയമവിരുദ്ധ നടപടി അനുവദിക്കില്ല.കേരളത്തിലേത് കേഡർ ഭരണമാണെന്നും ഗവർണർ ആരോപിച്ചു. തന്നെ ടാർഗറ്റ് ചെയ്യാനുള്ള നീക്കം നടക്കില്ലെന്നും ന്യൂസ് 18ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഗവർണർ പറഞ്ഞു.
സർവ്വകലാശാലകളിലെ ഗവർണ്ണറുടെ അധികാരം ഇല്ലാതാക്കാനുള്ള സുപ്രധാന നീക്കവുമായി സർക്കാർ മുന്നോട്ടു പോകുന്നതിനിടയിലാണ് ഗവർണറുടെ പ്രതികരണം. ഗവർണ്ണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. ഗവർണ്ണർക്ക് പകരം വിദ്യാഭ്യാസ വിദഗ്ധരെ ഓരോ സർവ്വകലാശാലകളിലും ചാൻസലർമാരാക്കാനാണ് തീരുമാനം. അടുത്തമാസം ചേരുന്ന നി യമസഭ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ അവതരിപ്പിക്കും. എന്നാൽ നീക്കത്തെ എതിർക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷം.
