കേരളം ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നതിനാലാണ് ഇന്ധനനികുതി കൂട്ടാത്തതെന്ന് ധനമന്ത്രി പറഞ്ഞു. ഏഴ് സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് ആരോപണം ഉന്നയിച്ചത്. കേന്ദ്രം പലതവണ കൂട്ടിയിട്ടും കേരളം കൂട്ടിയില്ല. സംസ്ഥാന കേന്ദ്ര ബന്ധങ്ങളെയും രാജ്യത്തിന്റെ ഫെഡറലിസത്തെയും തകർക്കുന്നതാണ് കേന്ദ്ര നിലപാടുകളെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. ബന്ധപ്പെട്ട വേദികളിൽ വിഷയം കേരളം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അവകാശം ഇല്ലാത്ത പണമാണ് കേന്ദ്രം പിരിക്കുന്നത്. പ്രതിപക്ഷ സംസ്ഥനങ്ങളെയാണ് പ്രധാനമന്ത്രി ലക്ഷ്യമിട്ടത്. അതിൽ രാഷ്ട്രീയമുണ്ട്. ഇതിൽ കേരളത്തിന്‍റെ നിലപാട് പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും അറിയിക്കുമെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
advertisement
സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ലാത്ത സെസ് പിരിവ് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. വര്‍ധിപ്പിക്കാത്ത കാര്യം എങ്ങനെയാണ് കുറക്കുകയെന്നും പ്രധാനമന്ത്രിയെ പോലുള്ളയാള്‍ രാഷ്ട്രീയം പറയരുതെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനത്തിന് വില ഇടിയുമ്ബോഴെല്ലാം സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടതില്ലാത്ത സെസ് വര്‍ധിപ്പിക്കുന്ന നടപടിയാണ് കുറച്ച് കാലങ്ങളായി മോദി സര്‍ക്കാര്‍ നടത്തുന്നത്. തത്ഫലമായി ക്രൂഡ് ഓയില്‍ വിലയിടിവിന്‍റെ ആനുകൂല്യം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കില്ല. അതേസമയം, ക്രൂഡ് ഓയില്‍ വില വര്‍ധിപ്പിച്ചാല്‍ രാജ്യത്തും ഇന്ധന വില വര്‍ധിപ്പിക്കും. ഈ വഞ്ചനക്കെതിരെ നേരത്തേയും സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.
ഇന്ധന നികുതി കുറക്കാത്ത ബി ജെ പിയിതര സര്‍ക്കാറുകളെ മോദി ഇന്ന് കുറ്റപ്പെടുത്തിയിരുന്നു. കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളെ പേരെടുത്ത് അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മറുപടിയുമായി കെ എൻ ബാലഗോപാൽ രംഗത്തെത്തിയത്.
ഭരണകാര്യങ്ങളിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ പോയി പഠനം നടത്തുന്നതിനെതിരായ വിമർശനങ്ങൾക്കും മന്ത്രി കെ എൻ ബാലഗോപാൽ മറുപടി നൽകി. എല്ലായിടത്തേയും കാര്യങ്ങൾ പഠിക്കുന്നത് നല്ലതാണ്. നല്ല മോഡലുകൾ കേരളത്തിലുണ്ട്. തെറ്റായ മോഡലും ശരിയായ മോഡലും മനസിലാക്കാൻ സാധിക്കുമെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.
