അൻസിലിനെ അറസ്റ്റ് ചെയ്യുന്ന പക്ഷം 50000 രൂപ ബോണ്ടുൾപ്പെടെ വ്യവസ്ഥകളിന്മേൽ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചു. ജാമ്യാപേക്ഷ പരിഗണിച്ച കോടതി, വ്യാജ സർട്ടിഫിക്കറ്റുമായി അൻസിൽ ജലീലനെ നേരിട്ട് ബന്ധപ്പെടുത്തുന്ന എന്തെങ്കിലും ഉണ്ടോയെന്ന് ആരാഞ്ഞു.
Also Read- ചോദ്യം ചെയ്യലിനിടയിൽ കുഴഞ്ഞുവീണു; കെ വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സർട്ടിഫിക്കറ്റ് പൊതുമധ്യത്തിലുണ്ടെന്നത് വാസ്തവമാണ്. ഏതെങ്കിലും അതോറിറ്റിക്ക് മുൻപിൽ ഈ രേഖ അൻസിൽ ജലീൽ സമർപ്പിച്ചെങ്കിൽ തെറ്റുകാരനാണ്. എന്നാൽ അങ്ങനെ ചെയ്തതായി അറിവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
advertisement
കഴിഞ്ഞ ദിവസം അൻസിൽ ജലീലിന്റെ അറസ്റ്റ് കോടതി ഇന്നുവരെ തടഞ്ഞിരുന്നു. വ്യാജ രേഖയുണ്ടായിക്കിയിട്ടില്ലെന്നും പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് കാണിച്ച് ജോലി നേടിയിട്ടില്ലെന്നുമാണ് അൻസിൽ കോടതിയിൽ അറിയിച്ചത്.
കെഎസ് യു സംസ്ഥാന കണ്‍വീനറാണ് അൻസിൽ ജലീൽ.