തിരുവാലി പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗവും ചേർന്നു.
സെപ്റ്റംബർ 9-നാണ് പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളേജിൽ വച്ച് യുവാവ് മരിച്ചത്. വെള്ളിയാഴ്ചയാണ് പ്രാഥമിക സാംപിൾ പരിശോധന നടത്തിയത്. തുടർന്ന്, സ്ഥിരീകരണത്തിനായി പൂനൈ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിൾ അയച്ചു. നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ, തുടർ നടപടികളിലേക്ക് കടക്കും.
മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്. പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി സ്ഥിതി ചെയ്യുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
September 15, 2024 12:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് നിപ സംശയം; മരണപ്പെട്ട രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക പുറത്ത് വിട്ട് ആരോഗ്യവകുപ്പ്