ജനുവരി 12ന് സെക്രട്ടറിയോട് ഹാജരാകാനും ഹൈക്കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസമാണ് സ്‌കൂട്ടര്‍ യാത്രികയ്ക്ക് കൊടിതോരണത്തില്‍ കുരുങ്ങി കഴുത്തിന് പരിക്കേറ്റത്.
സമൂഹത്തിലെ ഒരാൾ പോലും ഈ വിഷയത്തിൽ പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തത്കാലം ക്രിമിനൽ നടപടി സ്വീകരിക്കുന്നില്ലെന്നും ഇത് ഒരു ഇളവായി കണക്കാക്കിയാൽ മതിയെന്നും വ്യക്തമാക്കി.
advertisement
കിസാൻ സഭ ദേശീയ സമ്മേളനത്തിനായി സ്ഥാപിച്ച തോരണമാണ് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അഭിഭാഷകയുടെ കഴുത്തിൽ കുരുങ്ങിയത്. പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുങ്ങിയ അഭിഭാഷക കളക്ടർക്കും പൊലീസിനും പരാതി നൽകിയിരുന്നു.
കിസാൻ സഭ ദേശീയ സമ്മേളനം കഴിഞ്ഞ ദിവസമാണ് തൃശൂരിൽ സമാപിച്ചത്. സമ്മേളനം കഴിഞ്ഞിട്ടും കൊടി തോരണങ്ങൾ അഴിച്ചുമാറ്റിയിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 23, 2022 10:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തോരണം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികയ്ക്ക് പരിക്കേറ്റിട്ട് എന്ത് നടപടി സ്വീകരിച്ചു? തൃശ്ശൂര്‍ നഗരസഭാ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശാസന
