TRENDING:

ബ്രഹ്മപുരം; എത്രനാൾ സഹിക്കണമെന്ന് ഹൈക്കോടതി; നിരീക്ഷണസമിതിയെ നിയോഗിച്ചു

Last Updated:

ആറു മേഖലകളിലെ തീയണച്ചെന്നും രണ്ടിടത്ത് പുക ഉയരുന്നുണ്ടെന്നും കോർപറേഷൻ കോടതിയെ അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്നുള്ള സാഹചര്യം നിരീക്ഷിക്കാൻ നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി. ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, കേരള ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എന്നിവർ സമിതിയിൽ അംഗങ്ങളാണ്. സമിതി ബ്രഹ്മപുരത്ത് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണം. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നടപടി.
advertisement

ഹർജിയിൽ വാദം കേൾക്കവെ, ബ്രഹ്മപുരത്തെ തീ കാരണമുള്ള പുക എത്രനാൾ ജനങ്ങൾ സഹിക്കണമെന്ന് ഹൈക്കോടതി ചോദിച്ചു. കൊച്ചി കോർപറേഷൻ സെക്രട്ടറിയോടാണ് കോടതി ഇക്കാര്യം ചോദിച്ചത്. ആറു മേഖലകളിലെ തീയണച്ചെന്നും രണ്ടിടത്ത് പുക ഉയരുന്നുണ്ടെന്നും കോർപറേഷൻ കോടതിയെ അറിയിച്ചു.

Also Read- ബ്രഹ്മപുരം തീപിടിത്തം; ജനങ്ങൾക്ക് ആരോഗ്യപ്രശ്നമുണ്ടായി നഷ്ടം സംഭവിച്ചാൽ ഉത്തരവാദി കോർപ്പറേഷൻ: ഹൈക്കോടതി

ജഡ്ജിമാർക്കും ജീവനക്കാർക്കും പുക മൂലം തലവേദന അനുഭവപ്പെട്ടെന്ന് കോടതി പറഞ്ഞു. ബ്രഹ്മപുരത്തെ തീ പൂർണമായും അണച്ചെന്ന് കൊച്ചി കോർപറേഷൻ കോടതിയെ അറിയിച്ചപ്പോൾ, ബ്രഹ്മപുരത്തെ അവസ്ഥ ഓൺലൈനിൽ കാണണമെന്ന് കോടതി ആവശ്യപ്പെട്ടു. നാളെ മുതൽ കൊച്ചിയിലെ മാലിന്യനീക്കം പുനരാരംഭിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

advertisement

Also Read- ബ്രഹ്മപുരം തീപിടിത്തം; പുക ശ്വസിച്ച് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് വിദഗ്ധ ചികിത്സ

വകുപ്പ് മന്ത്രി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. സർക്കാർ സ്വീകരിച്ച നടപടികളും നടപ്പിലാക്കിയ കാര്യങ്ങളും അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ അറിയിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Also Read- ബ്രഹ്മപുരത്തെ മാലിന്യമല മറിക്കുമോ പുതിയ കളക്ടർ; പുകമറയിൽ നിന്ന് പുറത്തുവരുമോ കൊച്ചി?

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനിടയിൽ ബ്രഹ്മപുരം തീപിടിത്തത്തിൽ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. ഡിസാസ്റ്റർ മാനേജ്മെന്റ് റെസ്പോൺസ് ടീമിനെ അടിയന്തരമായി നിയോഗിക്കണമെന്നും കടമ്പ്രയാറിലേയ്ക്ക് മാലിന്യം കലർന്ന ജലം ഒഴുകി, മലിനപ്പെടുന്നതിലെ ആശങ്കയും ചൂണ്ടിക്കാട്ടിയാണ് ഹർജി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബ്രഹ്മപുരം; എത്രനാൾ സഹിക്കണമെന്ന് ഹൈക്കോടതി; നിരീക്ഷണസമിതിയെ നിയോഗിച്ചു
Open in App
Home
Video
Impact Shorts
Web Stories