കറുത്ത ബനിയനും പാന്റും ഒപ്പം കാവി ഷാളും ഇട്ടായിരുന്നു ബൗൺസർമാർ തിരക്ക് നിയന്ത്രിച്ചത്. ഇതിനെതിരെ മരട് സ്വദേശിയായ എൻ പ്രകാശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ക്ഷേത്രങ്ങളിലെ സുരക്ഷയും തിരക്കുനിയന്ത്രണവും പോലീസിന്റെയും ദേവസ്വം ഗാർഡുമാരുടെയും ഉത്തരവാദിത്തമാണെന്നും ബൗൺസർമാരെ നിയോഗിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
തിരക്ക് നിയന്ത്രിക്കാനെത്തിയവരുടെ ടീ ഷർട്ടിനു പിന്നിൽ ‘ബൗൺസർ’ എന്നെഴുതിയിരുന്നത് നേരത്തെ കേസ് പരിഗണിച്ചപ്പോൾ കോടതി പരിശോധിക്കുകയും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ബൗൺസർമാരെ നിയോഗിക്കാനിടയായ സാഹചര്യം ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
advertisement
വിമുക്ത ഭടന്മാരെയാണ് നേരത്തെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നതെന്നും എന്നാൽ ഭക്തജനത്തിരക്ക് കൂടിയതോടെ ഇവർക്ക് നിയന്ത്രിക്കാൻ സാധിക്കാതായെന്നും ബോർഡ് വ്യക്തമാക്കി. വസ്ത്രത്തിൽ ബൗൺസർ എന്നെഴുതിയിരുന്നവരെ സുരക്ഷയ്ക്കായി നിയോഗിച്ചത് ദൗർഭാഗ്യകരമായിപോയെന്നും ഇനി ആവർത്തിക്കില്ലെന്നും ബോർഡ് പറഞ്ഞു.
തുടർന്ന് ഹർജി തീര്‍പ്പാക്കിക്കൊണ്ട് അനുചിതമായ വസ്ത്രം ധരിച്ചവരെയും ബൗൺസർമാരെയും ക്ഷേത്രങ്ങളിലെ സുരക്ഷയ്ക്കായി നിയോഗിക്കരുതെന്ന് കോടതി വ്യക്തമാക്കി.
Summary: The Kerala High Court has ordered that bouncers should not be deployed to control crowds in temples. The court directed that security personnel wearing T-shirts labeled 'Bouncer' and those with inappropriate attire should not be assigned for security duties in temples. This order was delivered by Justices A. Raja Vijayaraghavan and K.V. Jayakumar, in response to a petition filed against the deployment of bouncers from a private security agency to manage the crowd during the Valiya Vilakku Ezhunnallippu of the Vrischikotsavam festival at the Thrippunithura Sree Poornathrayeesa Temple.
