TRENDING:

നിയമനം UGC ചട്ടപ്രകാരമല്ല; കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി

Last Updated:

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെക്കാന്‍ നിര്‍ദേശിച്ച പത്ത് വൈസ് ചാന്‍സലര്‍മാരില്‍ ഒരാളാണ് കെ.റിജി ജോണ്‍.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കേരള ഫിഷറീസ് സർവകലാശാല വൈസ് ചാന്‍സലർ നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതാണ് വിധി. എറണാകുളം സ്വദേശിയായ ഡോ. കെ കെ വിജയൻ, ഡോ. സദാശിവൻ എന്നിവര്‍ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
Kerala High Court
Kerala High Court
advertisement

കുഫോസ് വൈസ് ചാൻസിലറായി ഡോ.കെ.റിജി ജോണിനെ നിയമിച്ചത് യു ജി സി ചട്ടപ്രകാരമല്ലെന്നായിരുന്നു വാദം. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കുഫോസ് വി.സിയുടെ നിയമനം അസാധുവാക്കിയത്‌.

Also Read-സമുദായ നേതാക്കൾ ഇരിക്കാൻ പറഞ്ഞാൽ രാഷ്ട്രീയ നേതാക്കൾ കിടക്കരുതെന്നാണ് പറഞ്ഞത്; ജി സുകുമാരൻ നായർക്ക് വിഡി സതീശന്റെ മറുപടി

യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്നായിരുന്നു ഡോ.കെ.കെ വിജയൻ നൽകിയ ഹര്‍ജിയിലെ പ്രധാന വാദം.

advertisement

Also Read-'എന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ വിധികർത്താവാകില്ല'; ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍

യുജിസി നിര്‍ദേശിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയല്ല വൈസ് ചാന്‍സലറായി റിജി ജോണിനെ തിരഞ്ഞെടുത്തത്, സെലക്ഷന്‍ കമ്മിറ്റി പാനലുകള്‍ ചാന്‍സലര്‍ക്ക് നല്‍കിയില്ല. ഒറ്റ പേരാണ് നൽ‌കിയെന്നുമാണ് ഹർജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെക്കാന്‍ നിര്‍ദേശിച്ച പത്ത് വൈസ് ചാന്‍സലര്‍മാരില്‍ ഒരാളാണ് കെ.റിജി ജോണ്‍.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമനം UGC ചട്ടപ്രകാരമല്ല; കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി
Open in App
Home
Video
Impact Shorts
Web Stories