സമുദായ നേതാക്കൾ ഇരിക്കാൻ പറഞ്ഞാൽ രാഷ്ട്രീയ നേതാക്കൾ കിടക്കരുതെന്നാണ് പറഞ്ഞത്; ജി സുകുമാരൻ നായർക്ക് വിഡി സതീശന്റെ മറുപടി
- Published by:Naseeba TC
- news18-malayalam
Last Updated:
സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ ഇരിക്കാം, എന്നാല്‍ കിടക്കരുത് എന്നാണ് പറഞ്ഞത്
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൻഎസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ല. വർഗീയവാദികളുടെ വോട്ട് വേണ്ടെന്നാണ് താൻ പറഞ്ഞത്. ആരെയും അകറ്റി നിർത്തിയിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.ഡി.സതീശന്‍.
എൻഎസ്എസിനോട് അയിത്തമില്ല. തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കുന്നത് തെറ്റല്ല. സമുദായ നേതാക്കൾ ഇരിക്കാൻ പറഞ്ഞാൽ രാഷ്ട്രീയ നേതാക്കൾ കിടക്കരുതെന്നാണ് പറഞ്ഞതെന്നും വി ഡി സതീശൻ വ്യക്തമാക്കി.
ഒരു വര്‍ഷം മുമ്പ് താൻ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും അദ്ദേഹം ഇതേ കാര്യം പറഞ്ഞിരുന്നു. അന്നു തന്നെ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്. താൻ പറഞ്ഞത് കൃത്യമാണ്. എല്ലാവരുടെ അടുത്തും പോകാം. അവരുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാം. അവര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കാം. സഹായിക്കാം. ആരോടും അകല്‍ച്ചയില്ലാത്ത നിലപാടാണ് ഉളളത്. സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ ഇരിക്കാം, എന്നാല്‍ കിടക്കരുത് എന്നാണ് പറഞ്ഞത്.
advertisement
എൻഎസ്എസ്സിനെ താൻ തള്ളിപ്പറഞ്ഞിട്ടില്ല. ആർക്കും അയിത്തം കൽപ്പിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കുന്നത് തെറ്റല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 13, 2022 7:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സമുദായ നേതാക്കൾ ഇരിക്കാൻ പറഞ്ഞാൽ രാഷ്ട്രീയ നേതാക്കൾ കിടക്കരുതെന്നാണ് പറഞ്ഞത്; ജി സുകുമാരൻ നായർക്ക് വിഡി സതീശന്റെ മറുപടി