നിലവില്‍ കേരള സർവകലാശാലയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിലെ കേസുകൾ പരിഗണിക്കുന്ന ജഡ്ജിമാർക്കെതിരെ രാജേഷ് സമൂഹമാധ്യമത്തിലിട്ട കുറിപ്പാണ് കോടതിയുടെ രോഷത്തിന് ഇടയാക്കിയത്. പൊതുസമൂഹത്തിനു മുന്നിൽ ജഡ്ജിമാരുടെ സൽപേര് ഇല്ലാതാക്കാനും ജുഡീഷ്യറിയുടെ അന്തസിനെ താറടിച്ചു കാണിക്കാനുമാണ് ഇത്തരത്തിലുള്ള കാര്യങ്ങളെന്ന് കോടതി പറഞ്ഞു. ഒറ്റ ദിവസം കൊണ്ടുണ്ടാകുന്നതല്ല സൽപേര്.
കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ സമ്മർദത്തിലാക്കാനാണ് ശ്രമമെങ്കിൽ അതു നടക്കില്ല. കുഴിമാടത്തിലെത്തിയാലും സമ്മർദത്തിന് കീഴ്‌പ്പെടില്ല. ജഡ്ജിമാർക്കെതിരെ ദുഷിപ്പ് പറയുന്നത് ശരിയല്ലെന്നും ഇത് ബുദ്ധിമുട്ടിക്കുന്നതാണെന്നും ജസ്റ്റിസ് സിങ് പറഞ്ഞു. രാജേഷിനെതിരെ കോടതിയലക്ഷ്യത്തിനു നടപടി എടുക്കുമെന്ന് ജസ്റ്റിസ് ഡി കെ സിങ് മുന്നറിയിപ്പ് നൽകി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
July 08, 2025 10:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുഴിമാടത്തിലെത്തിയാലും സമ്മർദത്തിന് കീഴ്‌പ്പെടില്ല'; ജഡ്‌ജിമാരെ വിമർശിച്ച് പോസ്റ്റിട്ട മുൻ എംഎൽഎ ആർ രാജേഷിനെതിരെ ഹൈക്കോടതി