തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പേരിനോടൊപ്പം പ്രൊഫസർ എന്ന് ചേർത്തുവെന്നും തന്നെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ നോട്ടീസ് പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് തോമസ് ഉണ്ണിയാടൻ ഹർജി നൽകിയത്. എന്നാൽ ഇതിനു മതിയായ വസ്തുതകൾ ഹർജിയിൽ ഇല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
ഇല്ലാത്ത പ്രൊഫസര്‍ പദവി പേരിനൊപ്പം ചേര്‍ത്താണ് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ബിന്ദു വോട്ടു തേടിയതെന്നാണ് ഇരിങ്ങാലക്കുട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് ഉണ്ണിയാടന്റെ വാദം. ഇത് നിയമ വിരുദ്ധമാണെന്ന് തോമസ് ഉണ്ണിയാടന്‍ ഹര്‍ജിയില്‍ പറയുന്നു. ജനങ്ങളെ കബളിപ്പിച്ച് നേടിയ ബിന്ദുവിന്റെ വിജയം അസാധുവാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
April 12, 2023 2:44 PM IST