അന്വേഷണം വിശ്വാസ്യതയെ ബാധിക്കുമെന്ന് കെഎസ്ഐഡിസി ആവര്‍ത്തിച്ചു. എക്‌സാലോജിക്കുമായി കരാറില്‍ ഏര്‍പ്പെട്ട സിഎംആര്‍എല്‍ തീരുമാനത്തില്‍ പങ്കില്ലെന്നും കെഎസ്‌ഐഡിസി ഹൈക്കോടതിയെ അറിയിച്ചു. കമ്പനിയുടെ ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് കോർപ്പറേറ്റ് മന്ത്രാലയം കോടതിയില്‍ വ്യക്തമാക്കി.
കമ്പനി എന്നു പറയുന്നത് ബോർഡ് ഓഫ് ഡയറക്ടേഴ്സ് കൂടി ചേർന്നതാണ്. എക്സലോജിക് ,സി.എം.ആർ.എൽ ,കെ.എസ്.ഐ.ഡി.സി എന്നി മൂന്ന് കമ്പനികൾക്കെതിരെയാണ് അന്വേഷണമെന്ന് എ.എസ്.ജി വ്യക്തമാക്കി.
സി.എം.ആർ.എല്ലിന്റെ ഡയറക്ടർ ബോർഡിൽ കെ.എസ്.ഐ.ഡി. സി യുണ്ടെന്ന് കോടതി കണ്ടെത്തി. ഒന്നും ഒളിച്ചു വയ്ക്കരുതെന്ന് കെ.എസ്.ഐ.ഡി.സിയോട് പറഞ്ഞ കോടതി അന്വേഷണം തുടരാന്‍ കേന്ദ്രത്തിന് അനുവാദം നല്‍കുകയും ചെയ്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
March 12, 2024 1:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSIDCക്കെതിരായ SFIO അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; ഹർജി ഏപ്രിൽ 5 ലേക്ക് മാറ്റി