ദളിത് യുവതിയാണെന്ന് അറിഞ്ഞു തന്നെയാണ് സിവിക് ചന്ദ്രൻ പീഡീപ്പിച്ചതെന്ന് യുവതി അറിയിച്ചു. കോഴിക്കോട് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത് നിയമ വിരുദ്ധമാണെന്നും ഇര ആരോപിച്ചു. കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.
ലൈംഗികാതിക്രമക്കേസിൽ കഴിഞ്ഞയാഴ്ച്ചയാണ് സിവിക് ചന്ദ്രന് കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് പരാതിക്കാരി ധരിച്ചിരുന്നതെന്നും, സെക്ഷൻ 354 പ്രകാരം പ്രഥമദൃഷ്ട്യാ കേസ് എടുക്കാനാകില്ലെന്നുമുള്ള കോടതി നിരീക്ഷണം വലിയ വിമർശനങ്ങൾക്ക് കാരണമാകുകയും വിവാദമാകുകയും ചെയ്തിരുന്നു.
advertisement
പരാതിക്കാരിയുടെ ചിത്രങ്ങളും ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയിരുന്നു. "പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം സിവിക് ചന്ദ്രൻ കോടതിയിൽ നൽകിയിരുന്നു.
Also Read- 'ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രമോ? അതെന്താണ്ടോ?; കുറിപ്പുമായി ഗാനരചയിതാവ് ബി കെ ഹരിനാരായണൻ
സെക്ഷൻ 354 എ പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ പരാതിനിലനിൽക്കില്ല'', എന്നായിരുന്നു കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിൽ പറഞ്ഞിരുന്നത്. സെക്ഷൻ 354 പ്രകാരം കേസ് എടുക്കണമെങ്കിൽ ഒരു സ്ത്രീയുടെ മാന്യതക്കും അന്തസിനും ഭംഗം വരുത്തിയതിന് മതിയായ തെളിവുകൾ ഉണ്ടായിരിക്കണം എന്നും കോടതി ഉത്തരവിൽ പറയുന്നു.