'വസ്‌ത്രധാരണത്തെ സംബന്ധിച്ച കോടതി പരാമര്‍ശം വ്യക്തിസ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റം'സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യത്തിൽ CPM

Last Updated:

ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം പൗരന്‌ ഉറപ്പ്‌ നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റം കൂടിയാണ്‌ വസ്‌ത്ര ധാരണത്തെ സംബന്ധിച്ചുള്ള കോടതി പരാമര്‍ശമെന്നും സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ വ്യക്തമാക്കി

ലൈംഗികാതിക്രമക്കേസിൽ (sexual harassment case) എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സിവിക്‌ ചന്ദ്രന്‌ മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി ഉത്തരവില്‍ നടത്തിയ പരാമര്‍ശം ഏറെ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌. തങ്ങളുടെ മുന്നില്‍ വരുന്ന വിഷയങ്ങളെ വിലയിരുത്തി ഉത്തരവ്‌ നല്‍കുവാന്‍ കോടതിക്ക്‌ അവകാശമുണ്ട്‌. എന്നാല്‍ ഈ കേസില്‍ പരാതിക്കാരിയുടെ വസ്‌ത്ര ധാരണത്തെക്കുറിച്ച്‌ നടത്തിയ കോടതിയുടെ പരാമര്‍ശം സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക്‌ കടകവിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവനയില്‍ പറഞ്ഞു.
ഇത്തരം കേസുകളില്‍ വിചാരണയില്‍ കോടതി നടപടികളും അതിജീവിതക്ക്‌ മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതാകരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന്‌ തീര്‍ത്തും കടകവിരുദ്ധവുമാണിത്‌.
പരാതിക്കാരിയെ പ്രതിയുടെ അഭിഭാഷകന്‍ ക്രോസ്‌ വിസ്‌താരം നടത്തുമ്പോള്‍പോലും അവരെ അവഹേളിക്കുന്ന ചോദ്യങ്ങളോ, പരാമര്‍ശങ്ങളോ ഉണ്ടാകരുതെന്ന്‌ സുപ്രീം കോടതി വ്യക്തമാക്കിയിരിക്കെയാണ്‌ ഇത്തരമൊരു പരാമര്‍ശം ഉണ്ടായിരിക്കുന്നത്‌.
ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം പൗരന്‌ ഉറപ്പ്‌ നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റം കൂടിയാണ്‌ വസ്‌ത്ര ധാരണത്തെ സംബന്ധിച്ചുള്ള കോടതി പരാമര്‍ശമെന്നും സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
advertisement
ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് പരാതിക്കാരി ധരിച്ചിരുന്നതെന്നും, സെക്ഷൻ 354 പ്രകാരം പ്രഥമദൃഷ്ട്യാ കേസ് എടുക്കാനാകില്ലെന്നും സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി നിരീക്ഷിച്ചിരുന്നു.
പരാതിക്കാരിയുടെ ചിത്രങ്ങളും ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയിരുന്നു. "പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. സെക്ഷൻ 354 എ പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ പരാതിനിലനിൽക്കില്ല'', കോഴിക്കോട് സെഷൻസ് കോടതി (Kozhikode Sessions Court) ഉത്തരവിൽ ചൂണ്ടിക്കാട്ടി.
advertisement
ശാരീരിക അവശതകളുള്ള, എഴുപത്തിനാലു വയസുകാരനായ പ്രതി പരാതിക്കാരിയെ ബലം പ്രയോ​ഗിച്ച് മടിയിൽ കിടത്തി, സ്വകാര്യ ഭാ​ഗത്ത് സ്പർശിക്കാൻ ശ്രമിച്ചെന്നു പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. സെക്ഷൻ 354 പ്രകാരം കേസ് എടുക്കണമെങ്കിൽ ഒരു സ്ത്രീയുടെ മാന്യതക്കും അന്തസിനും ഭം​ഗം വരുത്തിയതിന് മതിയായ തെളിവുകൾ ഉണ്ടായിരിക്കണം എന്നും കോടതി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വസ്‌ത്രധാരണത്തെ സംബന്ധിച്ച കോടതി പരാമര്‍ശം വ്യക്തിസ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റം'സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യത്തിൽ CPM
Next Article
advertisement
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement