TRENDING:

പമ്പ മണല്‍ വാരല്‍: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ 

Last Updated:

2018ലെ പ്രളയത്തെ തുടര്‍ന്ന് പമ്പ ത്രിവേണിയില്‍ അടിഞ്ഞ് കൂടിയ മണല്‍ വാരാൻ കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പമ്പ മണല്‍ വാരല്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. രണ്ട് മാസത്തേക്കാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്‌റ്റേ ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെയുള്ള സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിജിലന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്.
advertisement

2018ലെ പ്രളയത്തെ തുടര്‍ന്ന് പമ്പ ത്രിവേണിയില്‍ അടിഞ്ഞ് കൂടിയ മണല്‍ വാരാൻ കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാതി. എന്നാല്‍ പൊതുമേഖലാ സ്ഥാപനമായ കേരള ക്‌ളേസ് ആൻഡ് സെറാമിക്‌സ് പ്രോഡക്ടസ് ലിമിറ്റഡിനാണ് കരാര്‍ നല്‍കിയതെന്ന് സര്‍ക്കാര്‍ വിശദീകരണം. പമ്പയിലെ ഒഴുക്ക് സുഗമമാക്കാനും വെള്ളപ്പൊക്കഭീഷണി ഒഴിവാക്കാനുമായിരുന്നു ഇതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വനം വകുപ്പുമായി കൂടിയാലോചിച്ചാണ് ഇത് ചെയ്തതെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയ്ക്കാണ് കളക്ടറുടെ നടപടി. സര്‍ക്കാന്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ നല്‍കിയ വിശദീകരണം കേട്ട ശേഷമാണ് ഹൈക്കോടതി വിജിലന്‍സ് അന്വേഷണം രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്തത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പമ്പ മണല്‍ വാരല്‍: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ 
Open in App
Home
Video
Impact Shorts
Web Stories