അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങൾക്കു ശക്തി പകരാൻ കൊണ്ടുവന്ന ലോകായുക്ത നിയമത്തെ നിയമഭേദഗതി നിഷ്ക്രിയമാക്കുമെന്നായിരുന്നു ചെന്നിത്തല അടക്കമുള്ളവര്‍ ആരോപിച്ചത്. നിയമസഭ പാസാക്കിയ ലോകായുക്ത നിയമ ഭേദഗതി ബില്ലിനു രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു.
അധികാരത്തിലുള്ളവർ അഴിമതി നടത്തിയെന്ന് തെളിഞ്ഞാൽ അവർ പദവി ഒഴിയണമെന്ന് ഉത്തരവിടാൻ നിയമത്തിലെ 14ാം വകുപ്പു പ്രകാരം ലോകായുക്തയ്ക്കു മുൻപു സാധ്യമായിരുന്നു. ഇങ്ങനെയാണ് കെടി ജലീലിന് മന്ത്രിസ്ഥാനം വരെ നഷ്ടമായത്. തുടർന്നാണ് സംസ്ഥാന സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തിയത്.
എന്നാൽ മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധിക്കാൻ കഴിയുമെന്ന തരത്തിലാണു പുതിയ ഭേദഗതി. ഇതാണ് ഇപ്പോൾ ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പുറത്തു വന്നാൽ മാത്രമേ വിശദാംശങ്ങൾ വ്യക്തമാകൂ.
advertisement
ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി കോടതി തള്ളി. 14-ാം വകുപ്പ് പ്രകാരമായിരുന്നു ലോകായുക്തയിൽ മാറ്റം വരുത്തിയിരുന്നത്. മുൻപ് ലോകായുക്ത എടുക്കുന്ന തീരുമാനങ്ങൾ സർക്കാർ സംവിധാനങ്ങൾ അംഗീകരിക്കണമെന്നതായിരുന്നു.
സംസ്ഥാന സർക്കാരിന് നിയമഭേദഗതിക്ക് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. നിയമഭേദഗതി ഭരണഘടനപരമാണെന്നും ലോകായുക്തയുടെ ശുപാർശയിൽ മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാന സർക്കാരോ മുഖ്യമന്ത്രിയോ തീരുമാനം എടുക്കണം. അല്ലാത്ത പക്ഷം അത് നിലവിൽ വന്നതായി കണക്കാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Summary: In a major legal and political victory for the LDF government, the Kerala High Court has upheld the Lokayukta Act Amendment, dismissing a batch of petitions filed by senior Congress leader Ramesh Chennithala and others. A division bench comprising Acting Chief Justice Soumen Sen and Justice V.M. Shyamkumar ruled that the state government has the authority to amend the act and declared the changes constitutional.
