TRENDING:

സസ്പെൻഷനിലായിരുന്ന ഐ ജി പി.വിജയനെ സർവീസിൽ തിരിച്ചെടുത്തു; നടപടി 6 മാസം തികയാൻ 4 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ

Last Updated:

ഐജിക്കെതിരെ വകുപ്പുതല അന്വേഷണം തുടരും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഐജി പി വിജയന്റെ സസ്‍പെൻഷൻ റദ്ദാക്കി. ഇതു സംബന്ധിച്ച മുഖ്യമന്ത്രി ഉത്തരവിറക്കി. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരം ചോർത്തിയെന്നാരോപിച്ചാണ് പി വിജയനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ഐജിക്കെതിരെ വകുപ്പുതല അന്വേഷണം തുടരും. കേസിൽ ആറ് മാസത്തോളമായി പി വിജയൻ സസ്പെൻഷനിലായിരുന്നു.
news18
news18
advertisement

കേന്ദ്രവും സംസ്ഥാനവും തമ്മിൽ അടിമ-ഉടമ ബന്ധമല്ല; വി മുരളീധരന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ

എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ വാർത്താ ചാനലിന് ചോർത്തിയെന്നായിരുന്നു ഐജിക്കെതിരായ ആരോപണം. കഴിഞ്ഞ മേയ് 18 നാണ് സസ്പെൻഡ് ചെയ്തത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സസ്പെൻഷന് അടിസ്ഥാനമായ കാരണങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി വിജയൻ സർക്കാരിന് മറുപടി നൽകിയിരുന്നു. ഐജിയെ തിരിച്ചെടുക്കണമെന്ന് രണ്ട് മാസത്തിനു ശേഷം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ ചെയ്തിരുന്നു. ചീഫ് സെക്രട്ടറി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിന് ശേഷമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവായത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സസ്പെൻഷനിലായിരുന്ന ഐ ജി പി.വിജയനെ സർവീസിൽ തിരിച്ചെടുത്തു; നടപടി 6 മാസം തികയാൻ 4 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ
Open in App
Home
Video
Impact Shorts
Web Stories