മുസ്ലിം സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണ രീതികളെ കുറിച്ചും വീടുകളിലും പൊതു ഇടങ്ങളിലും അവര്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളുമുണ്ട്. അധികാര രാഷ്ട്രീയത്തിന്റെ താല്പര്യങ്ങള്‍ക്കൊപ്പിച്ചോ ഭരണകൂടങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെട്ടോ തിരുത്തുകയും തിരസ്‌കരിക്കുകയും ചെയ്യേണ്ടതല്ല അത്തരം നിര്‍ദ്ദേശങ്ങള്‍. ഈ നിര്‍ദ്ദേശങ്ങള്‍ അറിയാത്തവര്‍ മൗനം പാലിക്കുന്നതാണ് അവരുടെ പദവിക്ക് ഭൂഷണമായിട്ടുള്ളത്.
ഹിജാബ് വിഷയത്തില്‍ കേരള ഗവര്‍ണര്‍ നടത്തിയ പ്രസ്താവന അറിവില്ലായ്മയാണ് വെളിവാക്കുന്നത്. കേട്ടു കേള്‍വികളുടെയും തെറ്റായ ചരിത്രവായനയുടെയും അടിസ്ഥാനത്തിലല്ല മുസ്ലിം സമുദായം അവരുടെ ജീവിതം രൂപപ്പെടുത്തുന്നതെന്ന പ്രാഥമിക ജ്ഞാനം എല്ലാവര്‍ക്കും ഉണ്ടാവേണ്ടതുണ്ട്
advertisement
രാഷ്ട്രീയ നേതൃത്വവും മതനേതൃത്വവും ഒന്നിച്ചു നടത്തിയ പോരാട്ടത്തിന്റെ ഫലമായി ലഭിച്ച സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും മുസ്ലിം സമൂഹത്തിനു നിഷേധിക്കപ്പെടുന്നത് ഭരണഘടനാ ലംഘനമാണ്. ഗവര്‍ണര്‍ പദവി പോലെയുള്ള ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുകയും ഭരണഘടനയുടെ സംരക്ഷകരാവും എന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തവര്‍ പരസ്യമായ നീതി നിഷേധത്തിനും മൗലികാവകാശ ലംഘനങ്ങള്‍ക്കും അനുകൂലമായ പ്രസ്താവനകള്‍ ഇറക്കുന്നതിലൂടെ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് എം മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. ടി പി അബ്ദുല്ലക്കോയ മദനി, ഈസ മദനി, പി. മുഹ്യിദ്ദീന്‍ മദനി, മുഹമ്മദ് മദനി മോങ്ങം, സലീം സുല്ലമി, എം ടി അബ്ദുസ്സമദ് സുല്ലമി ഡോ. അബ്ദുല്‍ മജീദ് സ്വലാഹി, ഹനീഫ് കായക്കൊടി തുടങ്ങിയവര്‍ സംസാരിച്ചു.