TRENDING:

അമൃതാനന്ദമയിക്ക് ഇടതുസർക്കാരിന്റെ ആദരം; ഐക്യരാഷ്ട്രസഭയിൽ മലയാളത്തിൽ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷം

Last Updated:

സാംസ്കാരികമന്ത്രി സജി ചെറിയാൻ, ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ എന്നിവർ ചേർന്നാണ് അമൃതാനന്ദമയിയെ ആദരിക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: അമൃതാനന്ദമയിക്ക് ഇടതു സർ‌ക്കാർ ആദരമൊരുക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ‌ മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജത ജൂബിലി ആഘോഷവേളയിലാണ് സംസ്ഥാന സർക്കാർ ആദരിക്കുന്നത്. ഇന്ന് (സെപ്റ്റംബർ‌ 26) വൈകിട്ട് 5ന് അമൃത വിശ്വാവിദ്യാപീഠം അമൃതപുരി ക്യാംപസിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരികമന്ത്രി സജി ചെറിയാൻ, ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ എന്നിവർ ചേർന്നാണ് അമൃതാനന്ദമയിയെ ആദരിക്കുക. രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി "ഒരു ലോകം, ഒരു ഹൃദയം" എന്ന വിഷയത്തിൽ മലയാളഭാഷയുടെ പ്രചാരണവും പരിപോഷണവും ലക്ഷ്യമാക്കി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസരചന, ചിത്രരചനാ, ക്വിസ് മത്സരങ്ങൾ നടത്തും.
അമൃതാനന്ദമയി
അമൃതാനന്ദമയി
advertisement

‌ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ 2000 ഓഗസ്റ്റ് 29 നു നടന്ന സഹസ്രാബ്ദ ലോക സമാധാന– ആധ്യാത്മിക ഉച്ചകോടിയിലായിരുന്നു അമൃതാനന്ദമയിയുടെ മലയാളത്തിലുള്ള പ്രസംഗം. മതങ്ങൾ തമ്മിലുള്ള സൗഹാർദത്തിന്റെയും ജനങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെയും ശബ്ദമായിരുന്നു 3 മിനിറ്റ് നീണ്ട ആ പ്രസംഗം. ലോകത്തെ പ്രസിദ്ധരായ വാഗ്മികളെല്ലാം അണിനിരന്നിട്ടുള്ള വേദിയിൽ മാതാ അമൃതാനന്ദമയിയുടെ പ്രസംഗം ദാരിദ്ര്യ നിർമാർജനത്തിന്റെയും ആവശ്യകതയിലും പ്രകൃതിയുടെ പരിരക്ഷയിലും മതങ്ങളുടെ സമത്വത്തിലും ഊന്നിയുള്ളതായിരുന്നു. പ്രഭാഷണത്തിന്റെ കാതൽ സമ്മേളനം പ്രമേയമായി അംഗീകരിക്കുകയും ചെയ്തു.

advertisement

‘അസതോ മാ സദ്ഗമയ...’ എന്ന മന്ത്രത്തിൽ തുടങ്ങി ലോകത്തിനു മുഴുവൻ സുഖം പകരട്ടെ എന്ന് അർത്ഥം വരുന്ന ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന പ്രാർത്ഥനയോടെയാണ് അമൃതാനന്ദമയി പ്രഭാഷണം അവസാനിപ്പിച്ചത്.

ജന്മദിനാഘോഷം 27ന്

അമൃതാനന്ദമയിയുടെ എഴുപത്തിരണ്ടാം ജന്മദിനം ഭക്തിയുടെ നിറവിൽ സമുചിതമായി ആഘോഷിക്കുമെന്ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമ്മയുടെ ജന്മദിനമായ 27ന് രാവിലെ 5ന് 108 ഗണപതി ഹോമങ്ങളോടെ അമൃതപുരിയിൽ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് ഗുരുപാദപൂജ, ജന്മദിന സന്ദേശം, വിശ്വശാന്തി പ്രാർത്ഥന, ഭജന, സത്സംഗം, പ്രസാദ വിതരണം എന്നിവ നടക്കും. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ നൃത്താർച്ചന, സംഗീതാർച്ചന തുടങ്ങിയവ അരങ്ങേറും. അമൃതാനന്ദമയി മഠത്തിന്റെ അമൃതകീർത്തി പുരസ്കാരം ചടങ്ങിൽ വിതരണം ചെയ്യും.

advertisement

നിർദ്ധനരായ യുവതി യുവാക്കളുടെ സമൂഹ വിവാഹം, ആശ്രമത്തിലെ പുതിയ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം എന്നിവയും നടക്കും. സമൂഹ വിവാഹത്തിലൂടെ ജീവിതത്തിലേക്ക് കടക്കുന്ന അമ്പതിലധികം യുവതി യുവാക്കൾക്ക് വസ്ത്രങ്ങളും ആഭരണങ്ങളും മഠം നൽകും. മറ്റ് വിവാഹ ചെലവുകളും വഹിക്കും. മഠത്തിന് കീഴിൽ പ്രവർത്തിക്കുന്ന പതിനയ്യായിരത്തിലധികം സ്വാശ്രയ സംഘങ്ങൾക്കും കുടുംബാംഗങ്ങൾക്കുമുള്ള വസ്ത്രങ്ങളുടെയും പ്രവർത്തന മൂലധനത്തിന്റെയും വിതരണോദ്ഘാടനവും ജന്മദിനാഘോഷ ചടങ്ങിൽ നടക്കും.

Summary: The Left Government to honor Amritanandamayi. The State Government is bestowing the honor on the occasion of the Silver Jubilee celebration of her speech delivered in Malayalam at the United Nations General Assembly. The ceremony will take place today (September 26) at 5 PM at the Amrita Vishwa Vidyapeetham, Amritapuri Campus. Cultural Minister Saji Cherian and Finance Minister K. N. Balagopal will jointly honor Amritanandamayi at the function.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമൃതാനന്ദമയിക്ക് ഇടതുസർക്കാരിന്റെ ആദരം; ഐക്യരാഷ്ട്രസഭയിൽ മലയാളത്തിൽ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷം
Open in App
Home
Video
Impact Shorts
Web Stories