നിലവിൽ 4 വാർഡ് ഉണ്ടായിരുന്ന ബിജെപിക്ക് അത് നാലും നഷ്ടമായി. നാലും പിടിച്ചത് സിപിഎം. എന്നാൽ ബിജെപി പുതിയതായി 3 എണ്ണം പിടിച്ചെടുത്തു. ഇതിൽ രണ്ടെണ്ണം യുഡിഎഫിന്റെയും ഒരെണ്ണം സിപിമ്മിന്റെയുമാണ്.
തിരുവനന്തപുരം
എട്ട് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എട്ടിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
1. ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷനിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വെള്ളനാട് ശശി 1143 വോട്ടിന് വിജയിച്ചു. യുഡിഎഫ് സിറ്റിങ് സീറ്റായിരുന്നു. വെള്ളനാട് ശശി കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തി വീണ്ടും മത്സരിക്കുകയായിരുന്നു.
advertisement
2. ആറ്റിങ്ങല്‍ നഗരസഭയിലെ ചെറുവള്ളിമുക്ക് ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി എം എസ് മഞ്ജു 96 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു.
3. ആറ്റിങ്ങല്‍ നഗരസഭയിലെ തോട്ടവാരം ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി ജി ലേഖ 275 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു.
4. പെരിങ്ങമല പഞ്ചായത്ത് കൊല്ലായില്‍ വാര്‍ഡ് എല്‍ഡിഎഫ് യുഡിഎഫില്‍നിന്ന് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാർത്ഥി കലയപുരം അന്‍സാരി 447 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
5. പെരിങ്ങമല പഞ്ചായത്ത് കരിമണ്‍കോട് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ ഷഹനാസ് 314 വോട്ടിനാണ് വിജയിച്ചത്.
6. പെരിങ്ങമ്മല പഞ്ചായത്ത് മടത്തറ വാര്‍ഡ് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ മടത്ത ഷിനു 203 വോട്ടുകള്‍ക്ക് വിജയിച്ചു.
7. കല്ലമ്പലം കരവാരം പഞ്ചായത്ത് പട്ട്‌ള വാര്‍ഡ് ബിജെപിയില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ ബേബി ഗിരിജ 261 വോട്ടുകള്‍ക്ക് വിജയിച്ചു.
8. കല്ലമ്പലം കരവാരം പഞ്ചായത്ത് ചാത്തന്‍പാറ വാര്‍ഡും ബിജെപിയില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജി വേണു 149 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
കൊല്ലം
ജില്ലയില്‍ 4 വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും വിജയിച്ചു.
1. തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് പുലിയൂര്‍ വഞ്ചിവെസ്റ്റില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി നജീബ് മണ്ണേല്‍ 30 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
2. ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് കുമരംചിറയില്‍ എല്‍ഡിഎഫ് വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ അജ്മല്‍ ഖാന്‍ സിപിഐയിലെ കെ സലിമിനെ 167 വോട്ടുകള്‍ക്ക് തോൽപിച്ചു.
3. കരുവാളൂര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് കരുവാളൂര്‍ ടൗണില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി അനൂപ് പി ഉമ്മന്‍ വിജയിച്ചു. 171 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. സ്വതന്ത്രനായിരുന്നു ഇവിടെ നേരത്തെ വിജയിച്ചിരുന്നത്. പിന്നീട് യുഡിഎഫിന് പിന്തുണ നല്‍കി.
4. പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് കാഞ്ഞിരംപാറയില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ ബിന്ദു 22 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ രണ്ട് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ട് സീറ്റുകളിലും യുഡിഎഫ് വിജയിച്ചു.
1. ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പന്നിയാറില്‍ കോണ്‍ഗ്രസ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ജോളി 193 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
2. ഏഴാംകുളം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് ഏഴംകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി സദാനന്ദന്‍ 46 വോട്ടുകള്‍ക്ക് വിജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്.
ആലപ്പുഴ
ജില്ലയില്‍ മൂന്ന് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു.
1. രാമങ്കരി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി സിപിഎമ്മിലെ ബി സരിന്‍കുമാര്‍ വിജയിച്ചു. കടുത്ത പോരാട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സരിന്റെ അച്ഛനുമായ വി എ ബാലകൃഷ്ണനെ ഒമ്പത് വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണിത്.
2. ചെറിയനാട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് അരിയന്നൂര്‍ശ്ശേരിയില്‍ ബിജെപി സ്ഥാനാർത്ഥി ഒ ടി ജയമോഹന്‍ 107 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്നു. സിപിഎമ്മിലെ പി ഉണ്ണികൃഷ്ണനെയാണ് തോല്‍പ്പിച്ചത്.
3. മാന്നാര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് കൂട്ടംപേരൂര്‍ എയില്‍ സിപിഎമ്മിലെ സജു തോമസ് 120 വോട്ടുകള്‍ക്ക് വിജയിച്ചു.
കോട്ടയം
ജില്ലയില്‍ മൂന്ന് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു.
1. ചെമ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കാട്ടിക്കുന്നയില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. നിഷാ വിജു 126 വോട്ടിന് ജയിച്ചു.
2. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് 20-ാം വാര്‍ഡ് പൂവന്‍തുരുത്തില്‍ 129 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാർത്ഥി മഞ്ജു രാജേഷ് വിജയിച്ചു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണിത്.
3. വാകത്താനം ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് പൊങ്ങന്താനത്ത് എല്‍ഡിഎഫ് സ്ഥാനാർത്ഥി ബവിത ജോസഫ് വിജയിച്ചു. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്. രണ്ടു വോട്ടുകള്‍ക്കാണ് ബവിത കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സജിനി മാത്യുവിനെ പരാജയപ്പെടുത്തിയത്.
ഇടുക്കി
ഇടുക്കി ജില്ലയില്‍ നാല് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫ് ഒരു സീറ്റിലും യുഡിഎഫ് രണ്ട് സീറ്റിലും ബിജെപി ഒരു സീറ്റിലും ജയിച്ചു.
1. തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സില്‍ 9-ാം വാര്‍ഡ് പെട്ടേനാടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിം ലീഗ് സ്വതന്ത്രനുമായജോര്‍ജ് ജോണ്‍ 124 വോട്ടിന് വിജയിച്ചു.
2. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് തോപ്രാംകുടിയില്‍ എല്‍ഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസിലെ ഡോളി സുനില്‍ 739 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
3. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് പാറത്തോടില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്തു. സിപിഎമ്മിലെ യേശുദാസ് 504 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്.
4. അറക്കുളം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് ജലന്ധര്‍ സീറ്റ് യുഡിഎഫില്‍നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാർത്ഥി വിനീഷ് വിജയന്‍ 132 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി.
എറണാകുളം
ജില്ലയില്‍ മൂന്ന് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും വിജയിച്ചു.
1. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് തോപ്പില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിലെ രതി ബാബു 18 വോട്ടുകള്‍ക്ക് വിജയിച്ചു.
2. വാഴരക്കുളം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മുടിക്കലില്‍ കോണ്‍ഗ്രസ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ അബ്ദുല്‍ ഷുക്കൂര്‍ 105 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
3. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ഷെമീര്‍ ലാല 123 വോട്ടുകള്‍ക്ക് വിജയിച്ചു.
തൃശൂര്‍
ജില്ലയില്‍ മൂന്ന് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു.
1. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് എഴാം വാര്‍ഡ് കൊമ്പത്തുകടവില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി സുമിത ദിലീപ് 251 വോട്ടുകള്‍ക്ക് വിജയിച്ചു.
2. മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് വണ്ടിപ്പറമ്പില്‍ സിപിഎമ്മിലെ കെ ബി ജയദാസ് 217 വോട്ടുകള്‍ക്ക് വിജയിച്ചു.
3. പാവറട്ടി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ സരിത രാജീവ് 291 വോട്ടുകള്‍ക്ക് വിജയിച്ചു.
പാലക്കാട്
ഉപതിരഞ്ഞെടുപ്പ് നടന്നത് 5 വാർഡുകളിലേക്ക്. മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും വിജയിച്ചു.
1. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ പ്രസന്നകുമാരി 768 വോട്ടുകള്‍ക്ക് വിജയിച്ചു.
2. തച്ചമ്പാറ പഞ്ചായത്തിലെ അഞ്ചാംവാര്‍ഡ് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി നൗഷാദ് ബാബു 75 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
3. പുതുനഗരം പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ താജുമ്മ മുജീബ് 171 വോട്ടുകള്‍ക്ക് വിജയിച്ചു.
4. മങ്കര പഞ്ചായത്തിലെ നാലാംവാര്‍ഡ് കൂരത്ത് യുഡിഎഫിലെ അനിശ്രീ 127 വോട്ടിന് വിജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്.
5. ഷോളയൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കോട്ടത്തറയില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി ബാലകൃഷ്ണന്‍ 311 വോട്ടുകള്‍ക്ക് വിജയിച്ചു.
മലപ്പുറം
ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളിലും യുഡിഎഫ് വിജയിച്ചു.
1. മലപ്പുറം മുൻസിപ്പാലിറ്റിയിലെ പൊടിയാട് വാര്‍ഡില്‍ യുഡിഎഫിലെ ഇ കെ ജാസിര്‍ 716 വോട്ടുകള്‍ക്ക് വിജയിച്ചു.
2. കൂട്ടിലങ്ങാടി പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ലീഗ് സ്വതന്ത്ര നസീറ നാസര്‍ 589 വോട്ടിന് വിജയിച്ചു.
3. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളായിപ്പാടം വാര്‍ഡ് ആറ് പതിറ്റാണ്ടിന് ശേഷം എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്വതന്ത്രയായി മത്സരിച്ച ടി പി സുഹറാബി 143 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
4. വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എടപ്പാള്‍ ചുങ്കം വാര്‍ഡില്‍ എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിമത സിഐടിയു നേതാവ് ഇ എസ് സു കുമാരന്‍ 142 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
കോഴിക്കോട്
ജില്ലയില്‍ 4 വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് മൂന്നിടത്തും എല്‍ഡിഎഫ് ഒരിടത്തും വിജയിച്ചു.
1. തൂണേരി ബ്ലോക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് പാറക്കടവ് ലീഗ് നിലനിര്‍ത്തി. ലീഗ് സ്ഥാനാര്‍ത്ഥി കെ ദ്വര 1106 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
2. ഉള്ള്യോരി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് തെരുവത്ത് കടവ് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 238 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി റംല ഗഫൂര്‍ 238 വോട്ടുകള്‍ക്ക് വിജയിച്ചു.
3. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് മങ്ങാട് ഈസ്റ്റില്‍ സിപിഎമ്മിലെ ബീന പത്മദാസന്‍ 72 വോട്ടുകള്‍ക്ക് വിജയിച്ചു.
4. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മാട്ടുമുറിയില്‍ 44 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി യു പി മമ്മദ് വിജയിച്ചു.
കണ്ണൂര്‍
ജില്ലയില്‍ മൂന്ന് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് സിറ്റിങ് സീറ്റുകളും എൽഡിഎഫ് നിലനിർത്തി.
1. തലശ്ശേരി മുനിസിപ്പല്‍ കൗണ്‍സില്‍ 18-ാം വാര്‍ഡ് പെരിങ്കളത്ത് എ എ സുധീരന്‍ 237 വോട്ടുകള്‍ക്ക് വിജയിച്ചു.
2. കാങ്കോല്‍ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് ആലക്കാട് സിപിഎം സ്ഥാനാര്‍ത്ഥി ലീല 188 വോട്ടുകള്‍ക്ക് വിജയിച്ചു.
3. പടിയൂര്‍ കല്ല്യാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മണ്ണേരിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി സവിത 86 വോട്ടുകള്‍ക്ക് വിജയിച്ചു.
കാസര്‍ഗോഡ്
ജില്ലയില്‍ മൂന്ന് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്നിടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.
1. കാസര്‍ഗോഡ് മുനിസിപ്പല്‍ കൗണ്‍സില്‍ 24-ാം വാര്‍ഡില്‍ യുഡിഎഫിലെ ഹനീഫ് കെ എം 319 വോട്ടുകള്‍ക്ക് വിജയിച്ചു.
2. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് കോട്ടക്കുന്നില്‍ യുഡിഎഫ് സ്വതന്ത്രയായി മത്സരിച്ച അസ്മീന ഷാഫി കോട്ടക്കുന്ന് 167 വോട്ടുകള്‍ക്ക് വിജയിച്ചു.
3. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് കല്ലങ്കൈയില്‍ മുസ്ലിം ലീഗിലെ ധര്‍മ്മപാല്‍ ദാരില്ലത്ത് 95 വോട്ടുകള്‍ക്ക് വിജയിച്ചു.