2. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്കാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരട്ടി മധുരം നേടാനായത്. തലസ്ഥാന നഗരത്തെ കോർപ്പറേഷൻ ഭരണമുൾപ്പെടെ മികച്ച മുന്നേറ്റമാണ് എൻഡിഎ സംസ്ഥാനത്തുടനീളം കാഴ്ചവച്ചത്. കേരള ചരിത്രത്തിൽ തന്നെ ആദ്യമായാണ് ബിജെപി ഒരു കോർപ്പറേഷൻ പിടിക്കുന്നത്.
3. കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ നാലും യു.ഡി.എഫ് പിടിച്ചു. കൊച്ചി, കൊല്ലം , കണ്ണൂർ, തൃശൂർ കോർപ്പറേഷനുകളിൽ യു.ഡി.എഫ് ഭരണം പിടിച്ചപ്പോൾ കോഴിക്കോട് മാത്രമാണ് എൽഡിഎഫിനൊപ്പം നിന്നത്. തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചുകൊണ്ട് ചരിത്രത്തിലാദ്യമായി ബിജെപി കേരളത്തിലെ ഒരു കോർപ്പറേഷന്റെ ഭരണതലപ്പത്തെത്തുകയാണ്. എൽഡിഎഫിന്‍റെ കോട്ടയായ കൊല്ലം, കൊച്ചി, തൃശ്ശൂർ, കണ്ണൂർ കോർപ്പറേഷനുകളുടെ ഭരണമാണ് യു.ഡി.എഫ് ഇത്തവണ പിടിച്ചെടുത്തു എന്നുള്ളതും ശ്രദ്ധേയമാണ്.
advertisement
4. മുനിസിപ്പാലിറ്റികളിലാണ് യുഡിഎഫിന്റെ മറ്റൊരു മികച്ച മുന്നേറ്റം കണ്ടത്. 86 മുനിസിപ്പാലിറ്റികളിൽ 54 എണ്ണം യുഡിഎഫിനൊപ്പം നിന്നു.ഇതിൽ 40 എണ്ണത്തിൽ ഒറ്റയ്ക്ക് ഭരിയ്ക്കാനുള്ള ഭൂരിപക്ഷം യു.ഡി.എഫ് നേടിയിട്ടുണ്ട്. എൽഡിഎഫ് 28 മുനിസിപ്പാലിറ്റികളിൽ ഭരണം പിടിച്ചപ്പോൾ എൻഡിഎയ്ക്ക് പന്തളം,പാലക്കാട് എന്നിവിടങ്ങളിൽ വലിയ ഒറ്റ കക്ഷിയാകാന്‍ സാധിച്ചു.
5. ജില്ലാ പഞ്ചായത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ പാലക്കാട് കണ്ണൂർ, കാസർകോട് ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം കോഴിക്കോട് വയനാട് ജില്ലാ പഞ്ചായത്തുകളിൽ യു.ഡി.എഫ് വിജയിച്ചു. 2020-ൽ എറണാകുളം, വയനാട്, മലപ്പുറം ജില്ലാപഞ്ചായത്തുകൾ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. അതിൽ വയനാട് ലഭിച്ചത് നറുക്കെടുപ്പിലൂടെയായിരുന്നു. എന്നാൽ ഇത്തവണ കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലാപഞ്ചായത്തുകൾക്കൂടി യുഡിഎഫ് പിടിടുത്തു.
6. ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 79 ബ്ലോക്ക് പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരണം പിടിച്ചപ്പോൾ എൽഡിഎഫ് 63 ബ്ളോക്ക് പഞ്ചായത്തുകളിൽ വിജയിച്ചു. 2020ൽ 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ് എൽഡിഎഫാണ് ഭരിച്ചത്. ഇത്തവണ എൽഡിഎഫിന്റെ നഷ്ടം 48 ബ്ലോക്ക് പഞ്ചയത്തുകൾ. 10 ബ്ലോക്ക് പഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ല.
7. 2020 തദ്ദേശ തിരഞ്ഞെടുപ്പിൽ 517 ഗ്രാമ പഞ്ചായത്തുകൾ നേടിയ എൽഡിഎഫ് 2025ൽ എത്തിയപ്പോൾ 341 സീറ്റുകളിലേയ്ക്ക് ഒതുങ്ങി. അതേസമയം 2020-ൽ 351 ഗ്രാമ പഞ്ചായത്തുകളിൽ മാത്രമുണ്ടായിരുന്ന യു.ഡി.എഫ് 2025 എത്തിയപ്പോഴേയ്ക്കും 504 ഇടത്ത് ഭരണം പിടിച്ച് കുതിച്ചു കയറി.എൻഡിഎ 12 പഞ്ചായത്തിൽനിന്ന് 25 പഞ്ചായത്തിലേക്ക് അവരുടെ സ്വാധീനം ഇരട്ടിയാക്കി. എന്നാൽ 70 ഇടങ്ങൾ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ സമനിലയിലാണ്.
8. ഗ്രാമപഞ്ചായത്തിൽ 367 ഇടത്തും ബ്ലോക്ക് പഞ്ചായത്തിൽ 75ലും ജല്ലാപഞ്ചായത്തിൽ ഏഴിലും, മുനിസിപ്പാലിറ്റിയിൽ 40 ഇടത്തും, കോർപറേഷനിൽ മൂന്നിലും യു.ഡി.എഫ് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയിട്ടുണ്ട്. എൽഡിഎഫ് 239 ഗ്രാമപഞ്ചായത്തിലും , 54 ബ്ളോക്ക് പഞ്ചായത്തിലും, ആറ് ജില്ലാ പഞ്ചായത്തിലും, 16 മുൻസിപ്പാലിറ്റികളിലും, ഒരു കോർപ്പറേഷനിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടി. എൻഡിഎ അഞ്ച് ഗ്രാമ പഞ്ചായത്തുകളിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടി.
9. എറണാകുളം മലപ്പുറം ജില്ലകളിൽ യുഡിഎഫിന്റെ മേൽകൈയാണ് കണ്ടത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം തുടങ്ങി മധ്യകേരളത്തിലും കോഴിക്കോട്ടും യു.ഡി.എഫ് നേട്ടം ആവർത്തിച്ചു. അതിൽ കോഴിക്കോട്ടേതായിരുന്നു യുഡിഎഫിന്റഎ ഏറ്റവും വലിയ മുന്നേറ്റം.
10. ഭരണം നേടാനുള്ള വ്യക്തമായ ഭൂരിപക്ഷം നേടാത്ത 322 പഞ്ചായത്തുകളും 23 ബ്ലോക്ക് പഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തും മൂന്ന് കോർപറേഷനുകളുമാണുള്ളത്.
