വോട്ടെടുപ്പിന്‍റെ ആദ്യമണിക്കൂറിൽ തന്നെ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. മിക്കയിടത്തും രാവിലെ മുതൽ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര തന്നെ കാണാൻ കഴിയുന്നുണ്ട്. അതേസമയം ചിലയിടങ്ങളിൽ യന്ത്രത്തകരാർ മൂലം വോട്ടിംഗ് തടസപ്പെട്ടിരുന്നു. പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ യന്ത്രത്തകരാര്‍ മൂലം രണ്ട് മണിക്കൂറോളം വൈകിയാണ് പോളിംഗ് ആരംഭിച്ചത്. ഇത് നേരിയ പ്രതിഷേധങ്ങൾക്കും വഴി വച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിൽ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്,
വയനാട് ജില്ലകളില്‍ 451 തദ്ദേ ശസ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. 47,28,489 പുരുഷന്‍മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്‌ജെന്റേഴ്‌സും 265 പ്രവാസി ഭാരതീയരും അടക്കം 98,57,208 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് തടസം കൂടാതെ നടക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു.
advertisement
തത്സമയ വിവരങ്ങൾ അറിയാം.......
