ക്യൂബൻ സർക്കാരിന്റെ ക്ഷണം സ്വീകരിച്ചു മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വീണാ ജോർജ്, വി അബ്ദുറഹിമാൻ എന്നിവരാണ് ചർച്ചയ്ക്കെത്തിയത്. 2023 ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബ സന്ദർശിച്ചു തുടക്കമിട്ട സഹകരണത്തിന്റെ തുടർനടപടിയായാണ് കുടിക്കാഴ്ച്ചയെന്ന് മന്ത്രിമാർ അറിയിച്ചു.
അർബുദ വാക്‌സിൻ വികസനം, അൽസ്ഹൈമേഴ്സ്– പ്രമേഹം മരുന്നുകളുടെ വികസനം തുടങ്ങിയവയിലെ ക്യൂബൻ സഹകരണം, വിവിധ കായിക ഇനങ്ങളിലെ കളിക്കാരെയും പരിശീലകരെയും പരസ്പരം കൈമാറൽ, ക്യൂബൻ യൂണിവേഴ്സിറ്റികളുമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ സഹകരണം തുടങ്ങിയവ ചർച്ചയായി.
advertisement
15 അംഗ ക്യൂബൻ സംഘത്തിൽ ആരോഗ്യവകുപ്പിന്റെ പ്രഥമ ഉപമന്ത്രി ടാനിയ മാർഗരിറ്റ ക്രൂസ് ഹെർണാണ്ടസ്, അംബാസഡർ ജുവാൻ കാർലോസ് മാർസൽ അഗ്യുലേര തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വകുപ്പ് സെക്രട്ടറിമാർ, സ്ഥാപന മേധാവികൾ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.