Also Read - നവ കേരള സദസിന് പണം പിരിക്കരുതെന്ന് ഹൈക്കോടതി; സർക്കാർ ഉത്തരവിന് സ്റ്റേ
ഇസഡ് കാറ്റഗറി സുരക്ഷയുടെ ഭാഗമാണ് നടപടി എന്നും സ്വാഭാവിക നടപടി മാത്രമെന്നും പോലീസ് പറയുന്നു. ഡിസംബര്‍ ഏഴിനാണ് നവകേരള സദസിന്‍റെ ഭാഗമായുള്ള പരിപാടി ആലുവ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡില്‍ നടക്കുക.
advertisement
സമ്മേളനവേദിക്ക് സമീപത്തുള്ള കടകളിലെ കച്ചവടക്കാര്‍ക്കാണ് നിര്‍ദേശം. സുരക്ഷാകാരണങ്ങളാല്‍ ഭക്ഷണശാലയില്‍ അന്നേ ദിവസം പാചകവാതകമുപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ലെന്നും ഭക്ഷണം മറ്റുസ്ഥലങ്ങളില്‍ ഉണ്ടാക്കി കടയില്‍ എത്തിച്ച് വില്‍ക്കണമെന്നും നോട്ടീസില്‍ പറയുന്നു.
Also Read - നവകേരള സദസ് മൃഗശാലയ്ക്ക് അകത്താണോ പുറത്താണോ ? ഡയറക്ടറോട് ഹൈക്കോടതി വിശദീകരണം തേടി
ജീവനക്കാര്‍ പോലീസ് സ്റ്റേഷനിലെത്തി തിരിച്ചറിയില്‍ കാര്‍ഡ് വാങ്ങണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്..പോലീസ് നിർദ്ദേശത്തിൽ വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.