TRENDING:

കശ്മീര്‍ വിവാദ പരാമര്‍ശം; കെ ടി ജലീലിനെതിരെ എടുത്ത കേസ് പോലീസ് അവസാനിപ്പിക്കുന്നു

Last Updated:

ജലീലിനെതിരേ തെളിവുകള്‍ ലഭിച്ചില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും കാണിച്ച് പരാതിക്കാരന് കീഴ്വായ്പൂര്‍ പോലീസ് നോട്ടീസയച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന വിശേഷിപ്പിച്ച സംഭവത്തില്‍ കെ ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ എടുത്ത കേസ് പോലീസ് അവസാനിപ്പിക്കുന്നു. ആര്‍എസ്എസ് നേതാവിന്റെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ജലീലിനെതിരെ തിരുവല്ല കീഴ്വായ്പൂര്‍ പോലീസാണ് കലാപ ആഹ്വന കുറ്റമടക്കം ചുമത്തി കേസെടുത്തിരുന്നത്. കേസില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ അടിസ്ഥാന രഹിതമാണ്. അത് തെളിയിക്കത്തക്ക സാക്ഷിമൊഴികളൊന്നും ലഭ്യമായിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതിക്കാരന് പോലീസ് നോട്ടീസ് നല്‍കി. പരാതിക്കാരന് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
kt jaleel
kt jaleel
advertisement

ജലീലിന്റെ വിവാദ പരാമര്‍ശത്തില്‍ കോടതി നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. കലാപാഹ്വാനം ഉള്‍പ്പെടെ ചുമത്തിയായിരുന്നു കേസ്. ഇന്ത്യന്‍ പൗരനായിരിക്കെ രാജ്യത്തെ ഭരണഘടനയെ അപമാനിക്കണമെന്നും കലാപമുണ്ടാക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ ജമ്മു കശമീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീരെന്നും, പാക്കിസ്ഥാന്‍ കൈയടക്കി വച്ചിരിക്കുന്ന കശ്മീരിന്റെ ഭാഗങ്ങളെ ആസാദ് കശ്മീരെന്നും പ്രകോപനപരമായി വിശേഷിപ്പിച്ചന്നുമായിരുന്നു എഫ്ഐആര്‍. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ ആര്‍എസ്എസ് നേതാവ് അരുണ്‍ മോഹനാണ് പരാതിനല്‍കിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കശ്മീര്‍ വിവാദ പരാമര്‍ശം; കെ ടി ജലീലിനെതിരെ എടുത്ത കേസ് പോലീസ് അവസാനിപ്പിക്കുന്നു
Open in App
Home
Video
Impact Shorts
Web Stories