റൂറൽ കെ-9 സ്ക്വാഡിലെ ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെടുന്ന ഹണിയുടെ സേവനങ്ങൾ തൃശൂർ പൊലീസിന്റെ കീഴിലായിരുന്നു. 35 ഓളം കേസുകളിൽ തുമ്പു കണ്ടെത്താൻ ഹണി സഹായിച്ചിട്ടുണ്ട്. തുമ്പൂർ, ചാലക്കുടി ജൂവലറി കവർച്ചക്കേസുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് ഹണിക്ക് തൃശ്ശൂർ റൂറൽ പോലീസിന്റെ ഗുഡ് സർവീസ് എൻട്രി ലഭിച്ചത്. മതിലകം കട്ടൻ ബസാറിൽ യുവാവിനെ അതിഥിത്തൊഴിലാളികൾ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ ശേഖരിച്ചതിനായിരുന്നു 2019-ൽ ഹണിയെ തേടി ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ എത്തിയത്.
advertisement
2016-ൽ കേരളത്തിൽ ജനിച്ച് ഹരിയാനയിലെ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ നാഷണൽ ട്രെയിനിങ് സെന്റർ ഫോർ ഡോഗ് ആൻഡ് അനിമൽ അക്കാദമിയിൽ നിന്നും ട്രാക്കർ വിഭാഗത്തിലാണ് ഹണി പരിശീലനം പൂർത്തിയാക്കിയത്. 2017-ലായിരുന്നു കേരള പൊലീസിലെത്തിയത്. 2018 മുതലാണ് കെ-9 സ്ക്വാഡ് അംഗമായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
December 15, 2024 5:56 PM IST