TRENDING:

സമൂഹമാധ്യമങ്ങളിൽ മതസ്പർധ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്

Last Updated:

പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ മതസ്പർധ പ്രചരിപ്പിക്കുന്ന വിദ്വേഷപോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലിസ്. സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർധ വരുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണെന്ന് കേരള പൊലിസിന്റെ ഔദ്യോഗിക പേജുകളിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

കൂടാതെ കേരള പൊലീസിൽ പെരുമാറ്റ ചട്ടം സംബന്ധിച്ച ഡിജിപി അനിൽ കാന്ത് സർക്കുലർ ഇറക്കിയിരുന്നു. അതനുസരിച്ച് 'എടാ, എടീ, നീ എന്നീ വിളികൾ വേണ്ടെന്നാണ് നിർദേശം. ഹൈക്കോടതി നിർദേശപ്രകാരമാണ് ഡിജിപി അനിൽ കാന്ത് സർക്കുലർ ഇറക്കിയത്.

കൂടാതെ, പൊലീസുകാരുടെ പെരുമാറ്റ രീതി സ്‌പെഷ്യൽ ബ്രാഞ്ച് സൂക്ഷ്മമായി നിരീക്ഷിക്കും. മോശം പെരുമാറ്റം ഉണ്ടായാൽ അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു.

Also Read-'പാലാ ബിഷപ്പിന് ദുരുദ്ദേശ്യമില്ല; ചിലര്‍ തെറ്റായ പ്രചാരണം നടത്തി': എ.വിജയരാഘവന്‍

advertisement

പൊലീസ് ഉദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സഭ്യമായ വാക്കുകൾ മാത്രമേ സംസാരത്തിൽ ഉപയോഗിക്കാവൂ എന്നും സർക്കുലറിൽ പറയുന്നു. പ്രത്യേകിച്ച് പൊതു ജനങ്ങളുമായി ഇടപഴകുമ്പോൾ മാന്യമായും വിനയത്തോടെയും പെരുമാറണം.

സോഷ്യൽ മീഡിയ ഇടപെടൽ; പൊലീസുകാർക്ക് ഡിജിപിയുടെ സർക്കുലർ

ഹണി ട്രാപ്പ് ഉൾപ്പെടെയുള്ള വിവാദങ്ങൾക്കിടെ സാമൂഹികമാധ്യമങ്ങളിൽ   പോലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് ഡിജിപി അനിൽ കാന്തിന്റെ സർക്കുലർ. ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനോ, പ്രചരിപ്പിക്കാനോ പാടില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. നെയ്യാറ്റിൻകര കോടതിയിലെ മജിസ്ട്രേട്ടും പാറശാല  സ്റ്റേഷനിലെ  പോലീസ് ഉദ്യോഗസ്ഥനുമായുള്ള   ഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

advertisement

പൊലീസുകാരനോട് മോശമായി സംസാരിച്ച മജിസ്ട്രേറ്റിനെ വിവാദത്തെ തുടർന്ന് തൽസ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു.  പോലീസ് ഉദ്യോഗസ്ഥനാണ് ഫോൺ സംഭാഷണം പ്രചരിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാൽ വിമർശിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഡിജിപിയുടെ പുതിയ സർക്കുലർ എത്തിയത്.

സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നാണ് സർക്കുലർ പറയുന്നത്. ഫോൺ റെക്കോർഡ് ചെയ്യാനോ,  പ്രചരിപ്പിക്കാനോ പാടില്ല.  സർക്കുലർ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ ഹണി ട്രാപ്പ് വിവാദത്തിനിടെയാണ് ഡിജിപിയുടെ സർക്കുലർ എന്നതും ശ്രദ്ധേയമാണ്. അതേസമയം പുതിയ  ഉത്തരവ് ഉദ്യോഗസ്ഥർക്ക് എതിരെ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് സേനയ്ക്കു ള്ളിലെ വിമർശനം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സമൂഹമാധ്യമങ്ങളിൽ മതസ്പർധ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്
Open in App
Home
Video
Impact Shorts
Web Stories