സന്നിധാനത്തടക്കം പൊലീസ് സ്വീകരിച്ച നടപടികള്‍ക്കെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ഉദ്യോഗസ്ഥരെ വ്യക്തിപരമായി കടന്നാക്രമിച്ചുളള പ്രതിഷേധങ്ങള്‍ പൊലീസിന്റെ മനോവീര്യം തകര്‍ക്കുന്നതാണെന്നും അഭിപ്രായം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഐ പി എസ് അസോസിയേഷന്റെ നീക്കം.
'പ്രക്ഷോഭത്തിലൂടെ സുപ്രീം കോടതിയെ എതിർക്കുന്നു'
യുവതി പ്രവേശന വിഷയത്തില്‍ ക്യത്യമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐ പി എസ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിക്കും. മുതിര്‍ന്ന അഭിഭാഷകരുമായി ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. അനുകൂല നിയമോപദേശം ലഭിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. സര്‍ക്കാരിന്റെ കൂടി അനുമതി ലഭിച്ച ശേഷമാകും ഹര്‍ജി നല്‍കുക. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിനൊപ്പം ഇക്കാര്യങ്ങള്‍ ചൂണ്ടികാണിക്കാനും ആലോചനയുണ്ട്.
advertisement
'സംവാദത്തിന് വെല്ലുവിളിച്ച കോടിയേരിക്ക് പരാജയ ഭീതി'
ശബരിമലയില്‍ പോലീസ് ഇരിക്കേണ്ടത് ബാരക്കിലാണെന്ന് ശരണം വിളി തടയരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കങ്ങളെ നേരത്തെ ഐപിഎസ് അസോസിയേഷന്‍ അപലപിച്ചിരുന്നു.
