കൊച്ചി: ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവർക്ക് ഇതിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ. സുപ്രീം കോടതിയെയാണ് ഇവർ എതിർക്കുന്നത്. ഭരണഘടനയെ അംഗീകരിക്കാത്തവർ ഇന്ത്യൻ പൗരന്മാരല്ല എന്ന് പറഞ്ഞവർ തന്നെ ഇന്ന് അത് മറന്നിരിക്കുന്നു. ഇവർ ഭരണഘടനയെ തള്ളിപ്പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ കേരള പുനർ നിർമിതി സെമിനാർ ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സമരത്തിനെതിരെ രൂക്ഷമായ വിമർശനവുമായി കെമാൽ പാഷ നേരത്തെയും രംഗത്തെത്തിയിരുന്നു. സത്യം വിളിച്ചുപറഞ്ഞാൽ തന്റെ വീടിനും മുന്നിലും നാമജപം നടത്തുന്ന അവസ്ഥയാണ് ഇപ്പോഴെന്ന് കെമാൽ പാഷ കഴിഞ്ഞ ആഴ്ച കൊല്ലത്ത് പറഞ്ഞിരുന്നു. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ അവമതിപ്പ് ഉണ്ടാകുന്ന സംഭവങ്ങളാണ് ഇപ്പോൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.