'തുടരും' സിനിമയില്‍ മോഹന്‍ലാലും 'സര്‍ക്കീട്ടി'ല്‍ ആസിഫ് ആലിയും 'ഒരു കുട്ടനാടന്‍ വ്‌ളോഗി'ല്‍ മമ്മൂട്ടിയും ഇരുചക്രവാഹനം ഓടിക്കുന്ന ചിത്രങ്ങളാണ് കേരളാ പൊലീസിന്റെ പോസ്റ്റിലുള്ളത്. ഈ മൂന്ന് നടരിൽ മമ്മൂട്ടി മാത്രമാണ് ഹെൽമറ്റ് ധരിച്ചിരിക്കുന്നത്. ഇവരിൽ ബെസ്റ്റ് റൈഡർ ആരായിരിക്കുമെന്നാണ് പോസ്റ്റിന്റെ ക്യാപ്ഷൻ.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനിരിക്കെ ചിത്രങ്ങളില്‍നിന്നുള്ള വിവിധ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രചാരണം നടത്തിയിരിക്കുന്നത്. ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനം ഓടിക്കുന്ന മമ്മൂട്ടിയാണ് ബെസ്റ്റ് റൈഡര്‍ എന്ന് പോസ്റ്റിന് താഴെയുള്ള കൂടുതൽ കമന്റുകളും.
advertisement
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായുള്ള മത്സരത്തില്‍ അവസാനറൗണ്ടില്‍ മമ്മൂട്ടിയും ആസിഫ് അലിയും വിജയരാഘവനും ടൊവിനോയുമുണ്ടെന്നാണ് സൂചനകൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 31, 2025 4:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹെൽമറ്റ് ധരിച്ചും ധരിക്കാതെയും താരങ്ങൾ; സംസ്ഥാന ചലച്ചിത്ര അവാർഡിനും സൂചന നൽകി കേരള പൊലീസ്
