ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ രവി പൂജാരി അറസ്റ്റിലായ വിവരം അന്താരാഷ്ട്ര മാധ്യമങ്ങളടക്കം പുറത്തുവിട്ടിരുന്നു. എന്നാൽ കേരള പോലീസിന് ഇക്കാര്യം സംബന്ധിച്ച ഒദ്യോഗിക സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അറസ്റ്റിനെകുറിച്ചുള്ള വ്യക്തതയ്ക്കായി പോലീസ് ഇന്റെര്‍പോളിനെ സമീപിച്ചു. സ്ഥിരീകരണത്തിന് ശേഷം ചോദ്യം ചെയ്യാന്‍ ആവശ്യപ്പെടാനാണ് നീക്കം.
മൂന്നാം സീറ്റ്: മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്
നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പുമായി ബന്ധപ്പെട്ട കേസില്‍ രവി പൂജാരി ആരോപണവിധേയനാണ്. പണം ആവശ്യപ്പെട്ട് നാലുവട്ടം രവി പൂജാരി ഫോണില്‍ ബന്ധപ്പെട്ടതായി നടി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച തെളിവുകളും ഇവർ കൈമാറിയിട്ടുണ്ട്. വെടിവെപ്പ് നടന്ന ബ്യൂട്ടിപാര്‍ലറിന്റെ സമീപത്തു നിന്നും രവി പൂജാരിയുടെ പേരിലുള്ള ഭീഷണികത്തും കണ്ടെടുത്തിയിരുന്നു. പൂജാരിയുടെ അറസ്റ്റില്‍ സന്തോഷമുണ്ടെന്ന് ലിന മരിയ പോള്‍ ന്യൂസ് 18 നോട് പറഞ്ഞു. കേരളത്തിലും നിരവധി പേര്‍ പൂജാരയുടെ ഭീഷണിയ്ക്ക് വഴങ്ങി പണം നല്‍കിയിട്ടുണ്ട്. തുടർ നടപടികള്‍ അഭിഭാഷകരുമായി ആലോചിക്കുമെന്നും നടി വ്യക്തമാക്കി.
advertisement
വൈദീക വിദ്യാർത്ഥി മുങ്ങി മരിച്ചു
ഗുജറാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രവി പൂജാരി അറസ്റ്റിലായതെന്നാണ് സൂചന.ബംഗലൂരു പോലീസ് ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുംബൈ അടക്കമുള്ള നഗരങ്ങളിലും കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകൾ പൂജാരിയ്‌ക്കെതിരെയുണ്ട്.
