മൂന്നാം സീറ്റ്: മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്
Last Updated:
വയനാട്, പാലക്കാട്, കാസർകോട് സീറ്റുകളിൽ ഏതെങ്കിലും ഒന്നിൽ ലീഗ് മത്സരിക്കണം എന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്
മലപ്പുറം: മുസ്ലിംലീഗിന്റെ ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ആണ് യോഗം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യപ്പെടണമെന്ന കാര്യം യോഗത്തിൽ പ്രധാന ചർച്ചയാകും. ലീഗിന് മൂന്നാം സീറ്റിന് അർഹത ഉണ്ടെന്ന് യു ഡി എഫ് യോഗത്തിലും ലീഗ് ഉന്നയിച്ചിരുന്നു.
വയനാട്, പാലക്കാട്, കാസർകോട് സീറ്റുകളിൽ ഏതെങ്കിലും ഒന്നിൽ ലീഗ് മത്സരിക്കണം എന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രാവിലെ പാണക്കാട് എത്തും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, കെ പി എ മജീദ്, എംപിമാരായ പി കെ കുഞ്ഞാലി കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, പി വി അബ്ദുൽ വഹാബ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 02, 2019 6:58 AM IST


